ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യുസംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള നീക്കം: കേന്ദ്രത്തിന് കിട്ടുക 35,000 കോടിയോളം അധികംതുഹിന്‍ കാന്ത പാണ്ഡെ സെബി മേധാവിസംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കുറച്ചേക്കുംസമ്പദ് വ്യവസ്ഥയില്‍ ഏഴ് ശതമാനം വരെ വളര്‍ച്ചയെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ്

എന്‍എസ്‌ഇ 500ലെ മൂന്നിലൊന്ന്‌ ഓഹരികളും ചെലവ്‌ കുറഞ്ഞ നിലയില്‍

ന്‍എസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട മൂന്നിലൊന്ന്‌ ഓഹരികള്‍ പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ (പിഇ), പ്രൈസ്‌ ടു ബുക്ക്‌ (പിബി) റേഷ്യോ എന്നീ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കോവിഡ്‌ സമയത്തേതിനേക്കാള്‍ ചെലവ്‌ കുറഞ്ഞ നിലയിലാണ്‌.

ഒക്‌ടോബര്‍ മുതലുണ്ടായ ഓഹരി വിപണിയിലെ ശക്തമായ തിരുത്തലിനെ തുടര്‍ന്ന്‌ 2020 മാര്‍ച്ചിലെ മൂല്യത്തില്‍ നിന്നും 10 ശതമാനം മുതല്‍ 60 ശതമാനം വരെ താഴെയായാണ്‌ പല ബ്ലൂചിപ്‌ ഓഹരികളും ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്‌, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ്‌ ഫിനാന്‍സ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, മാരുതി സുസുകി, ആക്‌സിസ്‌ ബാങ്ക്‌, ബജാജ്‌ ഫിന്‍സെര്‍വ്‌, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്‌, ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്‌, ബിപിസിഎല്‍ എന്നീ നിഫ്‌റ്റി ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്റര്‍ഗ്ലോബ്‌ ഏവിയേഷന്‍, ഇന്‍ഡസ്‌ ടവേഴ്‌സ്‌, ഐസിഐസിഐ ലംബാര്‍ഡ്‌, എച്ച്‌ഡിഎഫ്‌സി എഎംസി, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌, ഒബ്‌റോയി റിയാല്‍റ്റി, പിഐ ഇന്റസ്‌ട്രീസ്‌ തുടങ്ങിയവയും കോവിഡിനെ തുടര്‍ന്ന്‌ ശക്തമായ ഇടിവ്‌ നേരിട്ട 2020 മാര്‍ച്ചില്‍ ഉണ്ടായിരുന്ന മൂല്യത്തേക്കാള്‍ താഴെ ഇപ്പോള്‍ ലഭ്യമായിരിക്കുന്ന ഓഹരികളാണ്‌.

ബാങ്കുകളുടെ കാര്യത്തില്‍ മുഖ്യമായും പ്രൈസ്‌ ടു ബുക്ക്‌ വാല്യു(പിബി) റേഷ്യോയാണ്‌ പരിഗണിക്കുന്നത്‌. ബാങ്കിന്റെ ഓഹരി വില പുസ്‌തകമൂല്യത്തിന്റെ എത്ര മടങ്ങാണ്‌ എന്നാണ്‌ ഈ മാനദണ്‌ഡം അനുസരിച്ച്‌ വിലയിരുത്തുന്നത്‌. മറ്റ്‌ കമ്പനികളടെ പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ (പിഇ) ആണ്‌ പരിഗണിക്കുന്നത്‌.

കമ്പനിയുടെ ഓഹരി വില പ്രതി ഓഹരി വരുമാനത്തിന്റെ എത്ര മടങ്ങാണ്‌ എന്നാണ്‌ ഈ മാനദണ്‌ഡം അനുസരിച്ച്‌ വിലയിരുത്തുന്നത്‌. ‍പല ഓഹരികളും അമിതമായ വില്‍പ്പനയ്‌ക്ക്‌ വിധേയമായിയെന്നാണ്‌ അവയുടെ മൂല്യത്തെ കുറിച്ച്‌ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത്‌.

മികച്ച കമ്പനികളുടെ ഓഹരികള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ വാങ്ങാനുള്ള അവസരമാണ്‌ ഈ തിരുത്തല്‍ നിക്ഷേപകര്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.

X
Top