സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

നികുതി ആവശ്യങ്ങൾക്കായി ഇനി ആധാർ നമ്പർ തന്നെ വേണം; എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത് നിർത്തും

നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത് നിർത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

ആധാർ രജിസ്ട്രേഷൻ സമയത്ത് വ്യക്തികൾക്ക് നൽകിയിട്ടുള്ള താൽക്കാലിക ഐഡിയാണ് ആധാർ എൻറോൾമെന്റ് ഐഡി. ഒരു താൽക്കാലിക റഫറൻസ് നമ്പർ മാത്രമാണ് ആധാർ എൻറോൾമെന്റ് ഐഡി.

ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ അനുവദിക്കുന്നത് ദുരുപയോഗത്തിന് വഴി വയ്ക്കും എന്നതിനാലാണ് നടപടി. ഈ ഭേദഗതി 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിക്കുന്നതിനുള്ള അപേക്ഷാ ഫോമിൽ വ്യക്തികൾക്ക് ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കാനാവില്ല.

എൻറോൾമെന്റ് ഐഡിയുടെ അടിസ്ഥാനത്തിൽ പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ ആധാർ നമ്പർ അറിയിക്കണം.

ഔദ്യോഗിക ആധാർ നമ്പർ നൽകുന്നതിന് മുമ്പ് ആധാർ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത്. ആധാർ എൻറോൾമെന്റ് സമയത്ത് ലഭിച്ച അക്‌നോളജ്‌മെന്റ് സ്ലിപ്പിലാണ് എൻറോൾമെന്റ് ഐഡി ഉണ്ടായിരിക്കുക.

ആധാർ എൻറോൾമെന്റ് ഐഡി എങ്ങനെ വീണ്ടെടുക്കാം
ഘട്ടം 1: UIDAI വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: ‘മൈ ആധാർ’ എന്നതിന് കീഴിൽ, നഷ്ടപ്പെട്ട നഷ്ടപ്പെട്ടതോ മറന്നുപോയതോ ആയ EID/UID വീണ്ടെടുക്കുക എന്നത് ക്ലിക്ക് ചെയ്യുക (നേരിട്ടുള്ള ലിങ്ക്- https://resident.uidai.gov.in/lost-uideid)
ഘട്ടം 3: ആധാർ നമ്പർ (UID) അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി (EID) നൽകുക
ഘട്ടം 4: മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും സഹിതം ആപ്ലിക്കേഷൻ അനുസരിച്ച് മുഴുവൻ പേര് നൽകുക
ഘട്ടം 5: ക്യാപ്‌ച കോഡ് നൽകി ‘OTP അയയ്ക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
OTP നൽകുക.
എൻറോൾമെന്റ് ഐഡി വീണ്ടെടുക്കാൻ യുഐഡിഎഐ ഹെൽപ്പ് ലൈൻ 1947-ലേക്ക് വിളിക്കാം.

X
Top