ന്യൂഡൽഹി: രാജ്യത്തെ പൊതു-സ്വകാര്യ സേവങ്ങൾ ലഭ്യമാക്കൻ ആവശ്യമായ നിർബന്ധിത തിരിച്ചറിയൽ രേഖയായ ആധാറിന്റെ സുരക്ഷയെക്കുറിച്ചും, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും ലോകത്തെ പ്രമുഖ റേറ്റിംഗ് ഏജൻസി ആയ മൂഡീസ് ഇൻവെസ്റ്റർസ് ഏജൻസി ആശങ്ക പ്രകടിപ്പിച്ചു.
ഇന്ത്യപോലെ വളരെ ചൂടും, ഈർപ്പവും നിറഞ്ഞ അന്തരീക്ഷമുള്ള രാജ്യത്തു ആധാറിൽ ഉപയോഗിച്ചിരിക്കുന്ന ബയോമെട്രിക് സാങ്കേതികവിദ്യ നൽകുന്ന വിവരങ്ങൾ ആശ്രയിക്കാൻ കഴിയുന്നതല്ലന്നു മൂഡീസ് പറയുന്നു.
തന്നയുമല്ല, ആധാർ അതിനോട് ആവശ്യപ്പെടുന്ന സേവനങ്ങൾ പലപ്പോഴും നിഷേധിക്കുകയും ചെയ്യുന്നു, ഏജൻസി തുടരുന്നു.
ആധാർ ഉടമയുടെ വിരൽ അടയാളമോ, കണ്ണിന്റെ വർണ്ണപടലമോ തിരിച്ചറിഞ്ഞോ, അല്ലങ്കിൽ ഒറ്റ തവണ മാത്രം ലഭിക്കുന്ന പാസ്സ്‌വേർഡിൽ നിന്നോ ആണ് ആധാർ ഉടമക്ക് ആവശ്യമായ സേവനത്തിലേക്കുള്ള നടപടികൾ തുടങ്ങുന്നത്.
എന്നാൽ പലപ്പോഴും, ആധാർ രേഖയിൽ കാണുന്ന വിരൽ അടയാളമോ, കണ്ണിന്റെ വർണ്ണപടലമോ സ്കാൻ ചെയ്യുമ്പോൾ, അതിന്റെ ആധികാരികത സ്ഥാപിക്കാൻ കഴിയുന്നില്ല.
ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതു ചൂടുകൂടിയതു, ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ പണി എടുക്കുന്ന തൊഴിലാളികളെ ആണെന്നാണ് മൂഡീസ് പറയുന്നത്.
ഏറ്റവും പിന്നോക്കം നിൽക്കുന്ന തൊഴിലാളികളെ ഏകോപിപ്പിക്കാനും, അവരുടെ ആനുകൂല്യങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനും ആധാർ ദായകരും,നിയന്ത്രകരുമായ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
120 കോടി ഇന്ത്യക്കാർക്ക് വ്യക്തിഗത തിരിച്ചറിയൽ നമ്പറുകൾ ഉറപ്പാക്കിയിട്ടുള്ള ലോകത്തിലെ തന്നെ ബൃഹുത്തായ തിരിച്ചറിയൽ പദ്ധതിയാണ് ആധാർ.
ഇത്രയൂം ആൾക്കാരുടെ വിവരങ്ങൾ ഒരു സ്ഥലത്തുനിന്നു ലഭിക്കുന്നത് കൊണ്ട് (കേന്ദ്രികൃത വിവര ശേഖരം), വിവര മോഷണത്തിനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണന്നു മൂഡീസിന്റെ വിലയിരുത്തൽ.
ഇത് ബ്ലോക്ക് ചെയിൻ സമ്പ്രദായത്തിൽ ഡിജിറ്റൽ വാലെറ്റുകളിൽ സൂക്ഷിക്കുകയാണെങ്കിൽ (വികേന്ദ്രികരണ വിവര ശേഖരം) ജനങ്ങൾക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾക്കും മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും.
കൂടാതെ വിവരമോഷണം കുറക്കാനും ഇതുമൂലം കഴിയുമെന്നാണ് മൂഡീസിന്റെ അഭിപ്രായം. പലരാജ്യങ്ങളും വികേന്ദ്രികരണ വിവര ശേഖരം വിജയകരമായി ഉപയോഗിക്കുന്നുണ്ടന്നു ഏജൻസി പറയുന്നു.