കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ആധാര്‍ അപ്‌ഡേഷനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍.

ജൂണ്‍ 14 ആണ് മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ പേര്‍ക്ക് ആധാര്‍ വിവരങ്ങളില്‍ തിരുത്തൽ വേണ്ടി വരുന്നുവെന്നതിനാലാണ് തീയതി നീട്ടിയത്.

myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ document update എന്ന ഓപ്ഷന്‍ വഴി രേഖകളിൽ തിരുത്തൽ വരുത്തുന്നതിന് സാധിക്കും. നേരിട്ട് ഇത് ചെയ്യുന്നതിന് പണം മുടക്കേണ്ടതില്ല. അക്ഷയ സെന്‍ററുകൾ വഴിയാണെങ്കില്‍ 50 രൂപ അടയ്ക്കണം.

ആധാറിന്‍റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ ഉപയോക്താക്കളെ അറിയിച്ചിരുന്നു. ആധാര്‍ വിവരങ്ങളുടെ കൃത്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിന് ആധാറുമായി ലിങ്ക് ചെയ്ത ഒരു മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം.

ഒടിപി വിവരങ്ങള്‍ ഈ നമ്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കുക.

X
Top