
മുംബൈ: രഷേഷ് സി. ഗോഗ്രിയെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി (എംഡി) വീണ്ടും നിയമിക്കുന്നതിന് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി ആരതി ഡ്രഗ്‌സ് അറിയിച്ചു. 2022 ഒക്ടോബർ 31 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. പ്രസ്തുത നിയമനം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി നടപ്പിലാക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
റഷേഷ് സി. ഗോഗ്രി കമ്പനിയുടെ മാർക്കറ്റിംഗ് പ്രസിഡന്റായിരുന്നു. തുടർന്ന് 2012-ൽ അദ്ദേഹം കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായി. കെമിക്കൽ, മാർക്കറ്റിംഗ്, പ്രൊജക്റ്റ് നിർവ്വഹണം, ഫാർമസ്യൂട്ടിക്കൽസ് വ്യവസായം എന്നീ മേഖലകളിൽ അദ്ദേഹത്തിന് 20 വർഷത്തെ പ്രവർത്തി പരിചയമുണ്ട്.
ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (API), ഫാർമ ഇന്റർമീഡിയറ്റുകൾ, സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവയുടെ നിർമ്മാണത്തിലും വിപണനത്തിലുമാണ് ആരതി ഡ്രഗ്‌സ് പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്നത്. നിലവിൽ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.58 ശതമാനം ഇടിഞ്ഞ് 443.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.