Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായി അഭിജിത് ചക്രവർത്തി ചുമതലയേറ്റു

ന്യൂഡൽഹി: പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി അഭിജിത് ചക്രവർത്തി ഓഗസ്റ്റ് 12-നു ചുമതലയേറ്റു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ് അഭിജിത് ചക്രവർത്തി. ബാങ്കിംഗ് മേഖലയിൽ 34 വർഷത്തെ സമ്പന്നമായ അനുഭവസമ്പത്തുള്ള അദ്ദേഹം റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിംഗ്, ഓവർസീസ് ഓപ്പറേഷൻസ്, ഐടി ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉൾപ്പെടുന്ന ബാങ്കിന്റെ വിവിധ ഡിവിഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എസ്ബിഐ കാർഡിൽ ചേരുന്നതിന് മുമ്പ്, എസ്ബിഐയുടെ ഗ്ലോബൽ ഐടി സെന്ററിൽ ചീഫ് ജനറൽ മാനേജരായി (ചാനൽസ് & ഓപ്പറേഷൻസ്) ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന ചാനലുകളുടെയും പേയ്‌മെന്റ് സംവിധാനങ്ങളുടെയും ഐടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ശ്രീ ചക്രവർത്തിയായിരുന്നു.

ഉയർന്ന മൂല്യമുള്ള കോർപ്പറേറ്റ് വായ്പകളിൽ ഏർപ്പെട്ടിരുന്ന എസ്ബിഐയുടെ കൊമേഴ്‌സ്യൽ ക്രെഡിറ്റ് ഗ്രൂപ്പുമായി ദീർഘകാലം പ്രവർത്തിച്ചത് ബാങ്കുമായുള്ള അദ്ദേഹത്തിന്റെ മുൻ അസൈൻമെന്റുകളിൽ ഒന്നാണ്.

ബംഗ്ലാദേശിലെ എസ്ബിഐയുടെ സിഇഒ, കൺട്രി ഹെഡ് എന്നീ നിലകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എസ്ബിഐയുടെ ഹോങ്കോംഗ് ശാഖയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീ ചക്രവർത്തി അപ്ലൈഡ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ (CAIIB) സർട്ടിഫൈഡ് അസോസിയേറ്റുമാണ്.

X
Top