സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ഇന്ത്യയില്‍ നടന്നത് 48 ലക്ഷത്തോളം വിവാഹങ്ങൾ; വിവാഹ മാർക്കറ്റിൽ ഒഴുകിയത് ആറ് ട്രില്യൺ

മുംബൈ: വിവാഹം എന്നും ആഘോഷങ്ങളുടേതും ഒത്തുചേരലിന്റേതുമാണ്. വളരെ ലളിതമായി യാതൊരു ചെലവുമില്ലാതെ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരും, ആര്‍ഭാടത്തോടെ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ആര്‍ഭാടത്തോടെ നടക്കുന്ന വിവാഹങ്ങളിലും പല രീതിയിലുള്ള വ്യത്യാസങ്ങളുണ്ടാകുന്നു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസുകളിലൊന്നാണ് വിവാഹം. 2024ല്‍ റെക്കോര്‍ഡ് ബിസിനസാണ് ഇന്ത്യയില്‍ നടന്നത്. 48 ലക്ഷത്തോളം വിവാഹമാണ് ഒക്ടോബറിനും ഡിസംബറിനുമിടയില്‍ നടന്നത്. ഇത് വഴി ആറ് ലക്ഷം കോടിയുടെ (6 ട്രില്യണ്‍) വ്യവസായം നടന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വെഡ് മീ ഗൂഡ് ആനുവല്‍ വെഡ്ഡിങ് ഇന്‍ഡസ്ട്രി റിപ്പോര്‍ട്ട് 2024-2025 ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെ വിവാഹിതരായവരുടെയും വിവാഹിതരാകുന്നവരുടെയും സര്‍വേയെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കല്യാണ ഫോട്ടോഗ്രാഫര്‍മാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി 500ലധികം ഇവന്റ് ഗ്രൂപ്പുകളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ശരാശരി 36.5 ലക്ഷം രൂപയാണ് വിവാഹത്തിന് വേണ്ടി ചെലവാകുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ 15 ലക്ഷത്തിന് താഴെ മാത്രമേ വിവാഹത്തിന് ചെലവാക്കുന്നുള്ളു. 40.3 ശതമാനം പേര്‍ വിവാഹത്തിന് വേണ്ടി 15 ലക്ഷം രൂപ ചെലവാക്കുമ്പോള്‍ 18.5 ശതമാനം പേര്‍ 25 ലക്ഷം വരെ ചെലവാക്കുന്നു.

22.6 ശതമാനം പേര്‍ 25 മുതല്‍ 50 ലക്ഷം വരെയും 8.6 ശതമാനം പേര്‍ 50 മുതല്‍ ഒരു കോടി വരെ വിവാഹത്തിന് വേണ്ടി ചെലവാക്കു. 9 ശതമാനം ആളുകളാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ വിവാഹത്തിന് വേണ്ടി ചെലവഴിച്ചത്.

ഇതില്‍ 82 ശതമാനം പേരും തങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ സേവിങ്ങിസില്‍ നിന്നുമാണ് വിവാഹത്തിനുള്ള പണം കണ്ടെത്തിയത്. ആറ് ശതമാനം സ്വത്തുക്കള്‍ വിറ്റും, 2.76 ശതമാനം പേര്‍ സുഹൃത്തുക്കളില്‍ നിന്നും, 9.22 ശതമാനം പേര്‍ ബാങ്കുകളില്‍ നിന്നും പണം കടമെടുത്താണ് വിവാഹിതരായത്.

ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പണം ചെലവായിട്ടുള്ളത് ആഭരണത്തിനാണ്. 37.1 ശതമാനം പണം ചെലവാകുന്നത് ഇതിനായിട്ടാണ്. 22. 9 ശതമാനം വിവാഹ വേദിക്കും, 20 ശതമാനം വീതം അലങ്കാരത്തിനും ഭക്ഷണത്തിനും ചെലവാക്കുന്നു.

X
Top