Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു

ബെംഗളൂരു: ഐടി മേഖലയിലെ തൊഴിലന്വേഷകർക്ക് ആശ്വാസം. ഈ രംഗത്തെ വമ്പന്മാർ തങ്ങളുടെ തൊഴിൽ സേനയെ വൻതോതിൽ ശക്തിപ്പെടുത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഐടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നു വരുന്ന അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഐടി റിക്രൂട്ട്മെന്റ് ഏജൻസികൾ നല്കുന്ന കണക്കനുസരിച്ച് ഏകദേശം 40000– 50000 തൊഴിൽ അവസരങ്ങളാണ് ഒരുങ്ങുന്നത്.

കോവിഡ് കാലത്തിനു ശേഷം ഐടി മേഖല അൽപ്പം തളർച്ചയിലായിരുന്നെങ്കിലും ഓട്ടോമേഷൻ, എഐ, ഇലക്ട്രോണിക് ഫാബ്രിക്കേഷൻ, 5‍ജി, ബിഗ് ഡേറ്റ, ഇവി തുടങ്ങിയ മേഖലകളിലൊക്കെ ഐടി അനുബന്ധ മുന്നേറ്റമുണ്ടാകുന്നുണ്ട്.

വിദേശത്ത് നിന്നുള്ള അവസരങ്ങളെക്കാളും രാജ്യത്ത് ആഭ്യന്തരമായി ഉയരുന്ന അവസരങ്ങളാണ് പ്രധാനം.

ആഗോളതലത്തിൽ അതിവേഗം മുന്നേറുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഐടി അനുബന്ധ ബിസിനസുകളും ഏറെയാണ്.

X
Top