
മുംബൈ: എസിസി സിമന്റ് ഓഹരി ചൊവ്വാഴ്ച 2.34 ശതമാനം നഷ്ടപ്പെടുത്തി 2,217 രൂപയില്‍ ക്ലോസ് ചെയ്തു. മോശം സെപ്തംബര്‍ പാദ ഫലങ്ങളാണ് ഓഹരിയുടെ പ്രകടനത്തെ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം 449 കോടി രൂപ ലാഭം രേഖപ്പെടുത്തിയ കമ്പനി ഇത്തവണ രണ്ടാം പാദത്തില്‍ 91 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം 713 കോടി രൂപയായിരുന്ന ഇബിറ്റ ഇത്തവണ 16 കോടി രൂപയായി ചുരുങ്ങി.ഇന്ധനമുള്‍പ്പടെയുള്ള ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതാണ് ഇബിറ്റയില്‍ കുറവ് വരുത്തിയത്. അറ്റവില്‍പന വരുമാനം 7 ശതമാനം ഉയര്‍ത്തി 3910 കോടി രൂപയാക്കാന്‍ സാധിച്ചിട്ടുണ്ട്.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്‍കുന്ന റേറ്റിംഗ് ചുവടെ.
മോര്‍ഗന്‍ സ്റ്റാന്‍ലി
ഓഹരിയുടെ ലക്ഷ്യവില 2050 രൂപയില്‍ നിന്നും 1950 രൂപയാക്കി കുറയ്ക്കാന്‍ മോര്‍ഗന്‍ സ്റ്റാന്‍ലി തയ്യാറായി. അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം സ്റ്റോക്കിന് നല്‍കുന്നത്.
ഗോള്‍ഡ്മാന്‍ സാക്ക്‌സ്
2375 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. അടുത്ത ടേമിംലും കമ്പനി നഷ്ടം നേരിടേണ്ടിവരുമെന്ന് അവര്‍ പറയുന്നു. വിലവര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്ക് സാധിക്കില്ല.
ജെഫരീസ്
3000 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ റേറ്റിംഗാണ് ജെഫരീസ് നല്‍കുന്നത്. 2023 ലെ ഇബിറ്റ 13 ശതമാനമായി കുറച്ചുവെങ്കിലും 2024 ലെ അനുമാനം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ഇന്‍പുട്ട് ചെലവുകളുടെ വര്‍ധനവാണ് ലാഭത്തിലും ഇബിറ്റയിലും പ്രതിഫലിച്ചതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
സിറ്റി
2900 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. അദാനി ഗ്രൂപ്പുമായുള്ള കൂട്ടുപ്രവര്‍ത്തനം കമ്പനിയ്ക്ക് ഗുണം ചെയ്യുമെന്ന്് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു.