സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇൻസ്‌പറേജിനെ സ്വന്തമാക്കാൻ ഒരുങ്ങി ആക്‌സെഞ്ചർ

മുംബൈ: ഒറാക്കിൾ ടെക്‌നോളജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംയോജിത സപ്ലൈ ചെയിൻ സ്ഥാപനമായ ഇൻസ്‌പറേജിനെ ഏറ്റെടുക്കാൻ ഒരുങ്ങി ആഗോള സാങ്കേതിക പ്രമുഖരായ ആക്‌സെഞ്ചർ. ഈ ഏറ്റെടുക്കൽ ആക്‌സെഞ്ചറിന്റെ ഒറാക്കിൾ ക്ലൗഡ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും. ടച്ച്‌ലെസ് സപ്ലൈ ചെയിൻ, ഡിജിറ്റൽ ട്വിൻസ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിലൂടെ ക്ലയന്റുകളെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം ആക്‌സെഞ്ചർ ഈ ഇടപാടിന്റെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 2007-ൽ സ്ഥാപിതമായ കമ്പനിയാണ് ഇൻസ്‌പറേജ്‌. വാഷിംഗ്ടണിലെ ബെല്ലെവു ആസ്ഥാനമായുള്ള കമ്പനിക്ക് ഇന്ത്യ ഉൾപ്പെടെ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.

ഏറ്റെടുക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ ഇൻസ്‌പറേജിന്റെ 710 ജീവനക്കാർ ആക്‌സെഞ്ചറിന്റെ ഒറാക്കിൾ ബിസിനസ് ഗ്രൂപ്പിൽ ചേരും. ഇത് ആക്‌സെഞ്ചറിന്റെ ഒറാക്കിൾ വിതരണ ശൃംഖലയിലെ കഴിവുകൾ ശക്തിപ്പെടുത്തുകയും നൂതനമായ സപ്ലൈ ചെയിൻ നെറ്റ്‌വർക്കുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നതിന് അതിന്റെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യും.

ഒറാക്കിൾ ക്ലൗഡ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ലൈഫ് സയൻസസ്, ഉൽപ്പാദനം, ഉപഭോക്തൃ വസ്തുക്കൾ, റീട്ടെയിൽ, ഓയിൽ ആൻഡ് ഗ്യാസ് വ്യവസായങ്ങൾ എന്നിവയ്‌ക്കുള്ളിലെ ക്ലയന്റുകൾക്ക് നൽകുന്ന കമ്പനിയാണ് ഇൻസ്‌പറേജ്.

X
Top