കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യൻ സംരംഭങ്ങളിലെ ഓഹരി വിറ്റഴിക്കാൻ അക്കോർ

ഡൽഹി: ഇന്ത്യൻ സംരംഭങ്ങളിലെ ഓഹരി വിറ്റഴിക്കാൻ ഒരുങ്ങി ഫ്രഞ്ച് ഹോസ്പിറ്റാലിറ്റി ഭീമനായ അക്കോർ. കമ്പനിയുടെ ഇന്ത്യൻ സംഭരംഭങ്ങളിൽ രാഹുൽ ഭാട്ടിയയുടെ പിന്തുണയുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസുമായിയുള്ള സംയുക്ത സംരംഭവും ത്രിഗുണ ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്‌സ് (ഇന്ത്യ) എന്ന എസ്പിവിയും ഉൾപ്പെടുന്നു.

2004-ലാണ് അക്കോർ ഇന്ത്യൻ വിപണയിൽ പ്രവേശിച്ചത്. ഇത് രാജ്യത്ത് റാഫിൾസ്, ഫെയർമോണ്ട്, സോഫിറ്റെൽ, പുൾമാൻ, നോവോടെൽ, ഐബിസ്, ഗ്രാൻഡ് മെർക്യൂർ, മെർക്യൂർ, ഐബിസ് സ്റ്റൈൽസ് എന്നിവയുൾപ്പെടെ ഒമ്പത് ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്നു.

അൾട്രാ ലക്ഷ്വറി, ലക്ഷ്വറി, പ്രീമിയം, മിഡ്‌സ്‌കെയിൽ, ഇക്കോണമി വിഭാഗങ്ങളിലായി അക്കോറിന് നിലവിൽ 55 ഹോട്ടലുകൾ ഉണ്ട്. അക്കോറിന്റെ രണ്ടാം പാദ ഫലങ്ങൾ അനുസരിച്ച്, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക & തുർക്കി (IMEAT) മേഖല 75 ദശലക്ഷം യൂറോയുടെ വരുമാനം രേഖപ്പെടുത്തി.

ഫ്രഞ്ച് ഹോസ്പിറ്റാലിറ്റി സ്ഥാപനത്തിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിൽ ഒന്ന് സംഭാവന ചെയ്യുന്നത് ഐഎംഇഎടി മേഖലയാണ്.

X
Top