ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

രൂപ ഡോളറിന് പകരക്കാരനാകുമെന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ

രൂപ ഡോളറിന് പകരക്കാരനാകുമെന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ. കാലക്രമേണ ഇന്ത്യൻ രൂപ ലോകത്തിലെ ആഗോള കരുതൽ കറൻസികളിൽ ഒന്നായി മാറുമെന്ന് വിഖ്യാത സാമ്പത്തിക വിദഗ്ധൻ നൂറിയൽ റൂബിനി.

വാൾസ്ട്രീറ്റിന്റെ ‘ഡോക്ടർ ഡൂം’ എന്ന് വിളിപ്പേരുള്ള റൂബിനി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ അമേരിക്കയുടെ വിഹിതം 40-ൽ നിന്ന് 20 ശതമാനമായി കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷയ്ക്കും വിദേശ നയ ലക്ഷ്യങ്ങൾക്കുമായി അമേരിക്ക ഡോളറിനെ ആയുധമാക്കുകയാണെന്ന്’ സാമ്പത്തിക വിദഗ്ധൻ പറഞ്ഞു.

ഇന്ത്യയുടെ ആളോഹരി വരുമാനം കുറവാണെങ്കിലും ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയാൽ സാമ്പത്തിക വളർച്ച ഇനിയും കൂട്ടാനാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

X
Top