കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള പൊതുകടം 2.52 ലക്ഷം കോടിയായെന്ന് സി.എ.ജി. റിപ്പോർട്ട്.

2018 മുതല്‍ 2023 വരെ 94,271.83 കോടിയാണ് കൂടിയത്. കടം കൂടിവരുന്ന പ്രവണത ഭാവിയില്‍ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു.

2022-23 സാമ്പത്തികവർഷം കിഫ്ബി 5109.24 കോടിയും ക്ഷേമപെൻഷൻ കമ്പനി 2949.67 കോടിയും വായ്പയെടുത്തു. ഈ 8058.91 കോടിയും ബജറ്റിന് പുറത്താണെന്ന് സി.എ.ജി. ആവർത്തിച്ചു.

സി.എ.ജി.യുടെ ഈ പരാമർശങ്ങള്‍ 2019-ല്‍തന്നെ നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോർട്ട് സഭയില്‍ സമർപ്പിച്ചത്. കേരളത്തിലെ ദാരിദ്ര്യം ഒരു ശതമാനത്തിന് താഴെയായി നിലനിർത്തുന്നതിന് ക്ഷേമപെൻഷൻ വഹിക്കുന്ന പങ്ക് സി.എ.ജി കാണുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

2023-ല്‍ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാനാണ് ചെലവിട്ടതെന്നും സി.എ.ജി. നിരീക്ഷിച്ചു.

2018 മുതല്‍ അഞ്ചുവർഷം കടമെടുത്ത പണത്തില്‍ വിവിധ വർഷങ്ങളില്‍ 76 ശതമാനംമുതല്‍ 98 ശതമാനംവരെ കടം തിരിച്ചടയ്ക്കാനും പലിശ അടയ്ക്കാനും ഉപയോഗിച്ചു.

ആസ്തിവികസനത്തിന് ചെലവിട്ടത് 2.12 ശതമാനം മാത്രമാണ്. ആകെ കടത്തില്‍ 1.36 ലക്ഷം കോടിരൂപ (54.08 ശതമാനം) അടുത്ത ഏഴുവർഷത്തില്‍ തിരിച്ചടയ്ക്കണം.

കടമെടുത്ത് സർക്കാരിന്റെ ചെലവുകള്‍ നേരിടുന്നത് ഒഴിവാക്കണം. ഇതിനായി സാമൂഹിക-സാമ്ബത്തിക വികസനപദ്ധതികള്‍ക്ക് സർക്കാർ അധിക വിഭവസമാഹരണം നടത്തണമെന്നും സി.എ.ജി. നിർദേശിച്ചു.

-2022-23ല്‍ നികുതിവരുമാനം കൂടി, ചെലവ് കുറഞ്ഞു
-വരവ് 13.79 ശതമാനം കൂടി 1.32 ലക്ഷം കോടിയായി
-തനത് നികുതിവരുമാനം 23.36 ശതമാനം വളർന്ന് 71,968.16 കോടിയായി
-നികുതിയേതരവരുമാനം 44.50 ശതമാനം കൂടി 15,117.96 കോടിയായി
-ലോട്ടറിയില്‍നിന്നുള്ള വരുമാനം 9135.40 കോടിയില്‍നിന്ന് 13,553.39 കോടിയായി
-കേന്ദ്രസഹായം 8.79 ശതമാനം കുറഞ്ഞു – 47,837.21 കോടിയില്‍ നിന്ന് 45,638.54 കോടിയായി
-സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 2.75 ശതമാനം കുറഞ്ഞ് 1.58 ലക്ഷം കോടിയായി
-ശമ്പളം, പെൻഷൻ, പലിശച്ചെലവ് 5325 കോടി കുറഞ്ഞ് 90,656.05 കോടിയായി
-മൂലധനച്ചെലവ് 195 കോടി കുറഞ്ഞ് 1,39,996.56 കോടിയായി
-റവന്യുകമ്മി 68.77 ശതമാനം കുറഞ്ഞ് 29,539.27 കോടിയില്‍നിന്ന് 9226.28 കോടിയായി
-ധനക്കമ്മി 44.50 ശതമാനം കുറഞ്ഞ് 46,045.78 കോടിയില്‍നിന്ന് 25,554.54 കോടിയായി

X
Top