ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; ​എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭംസൗരോര്‍ജ്ജ ഇന്‍സ്റ്റാലേഷനുകളില്‍ 167 ശതമാനം വര്‍ധനഇന്ത്യ സർവ മേഖലയിലും കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപ

അക്കൗണ്ട് മരവിപ്പിക്കൽ പൊലീസ് നിർദേശം പാലിച്ച്: ഫെഡറൽ ബാങ്ക്

കൊച്ചി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പൊലീസ് അതോറിറ്റിയുടെ നിർദേശത്തിന്റെയോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണെന്ന് ഫെഡറൽ ബാങ്ക്.

യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായി വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ വിശദീകരണം.

സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി പോർട്ടലിൽ രേഖപ്പെടുത്തുന്ന പരാതിയുടെ മേൽ തുടർനടപടികൾ കൈക്കൊള്ളുന്നത് ബന്ധപ്പെട്ട സംസ്ഥാന പൊലീസാണ്.

തുക കൈമാറ്റം ചെയ്തതായി പരാതിയിൽ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പർ കൂടാതെ പ്രസ്തുത അക്കൗണ്ട് നമ്പറിൽ നിന്നു പണം കൈമാറ്റം ചെയ്തിട്ടുള്ള മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദേശമാണ് ബാങ്കുകൾക്കു സംസ്ഥാന പൊലീസ് നൽകാറുള്ളത്.

നിർദേശപ്രകാരം ബാങ്ക് നടപടി എടുക്കുകയും ഇക്കാര്യം യഥാസമയം ബ്രാഞ്ചിനെയും ഇടപാടുകാരനെയും അറിയിക്കുകയും ചെയ്യാറുണ്ട്.

യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മാത്രമല്ല നെഫ്റ്റ്/ആർടിജിഎസ്/ അക്കൗണ്ട് ട്രാൻസ്ഫർ/ചെക്ക് തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദേശങ്ങൾ ലഭിക്കാറുണ്ട്.

ഇത്തരം നിർദേശങ്ങൾ ബാങ്കിന് അവഗണിക്കാൻ കഴിയില്ലെന്നും ഇടപാടുകാർക്ക് പരാതിയുടെ വിവരങ്ങളും ബന്ധപ്പെടേണ്ട ഓഫിസിന്റെ ഫോൺ, ഇമെയിൽ തുടങ്ങിയവ കൈമാറുന്നുണ്ടെന്നും ഫെഡറൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.

X
Top