Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അക്‌മി സോളാര്‍ ഹോള്‍ഡിംഗ്‌സ്‌ ഐപിഒ നവംബര്‍ 6 മുതല്‍

മുംബൈ: പുനരുപയോഗക്ഷമമായ വൈദ്യുതിയുടെ ഉല്‍പ്പാദനം നടത്തുന്ന അക്‌മി സോളാര്‍ ഹോള്‍ഡിംഗ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ ആറിന്‌ തുടങ്ങും. നവംബര്‍ എട്ട്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

275-389 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 51 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 13ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

2900 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 2395 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 505 കോടി രൂപയുടെ ഒഎഫ്‌എസും (ഓഫര്‍ ഫോര്‍ സെയില്‍) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളും കൈവശമുള്ള ഓഹരികളുടെ വില്‍പ്പന നടത്തും. കടം തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായാണ്‌ നീക്കിവച്ചിരിക്കുന്നത്‌.

1975ല്‍ സ്ഥാപിതമായ അക്‌മി സോളാര്‍ ഹോള്‍ഡിംഗ്‌സ്‌ ഹരിത അമോണിയയുടെ ഉല്‍പ്പാദനം ഉള്‍പ്പെടെ ഹരിത സാങ്കേതികവിദ്യകളുടെ വികസനത്തിലാണ്‌ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്‌.

X
Top