Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ നടപടി

ന്യൂഡൽഹി: വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന, കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു.

രാജ്യമാകെ 6.8 ലക്ഷം കണക‍്ഷനുകൾക്കെതിരെയാണ് നടപടി.

ഈ കണക‍്ഷനുകളുടെ കെവൈസി (തിരിച്ചറിയൽ) പരിശോധന വീണ്ടും നടത്താനും, അത് പരാജയപ്പെട്ടാൽ സിം ബ്ലോക് ചെയ്യാനുമാണ് നിർദേശം.

60 ദിവസത്തിനകം പരിശോധന പൂർത്തിയാക്കാൻ ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെലികോം വകുപ്പ് രാജ്യമാകെ റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക‍്ഷനുകളാണ്.

കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ട (‘അസ്ത്ര്’–ASTR) വഴിയാണ് ഏറ്റവുമധികം തട്ടിപ്പു സിം കാർഡുകൾ റദ്ദാക്കപ്പെട്ടത്.

X
Top