മുംബൈ: മുംബൈയിലെ ബെസ്റ്റ് അണ്ടർടേക്കിംഗിനായി 10.80 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കരാർ തങ്ങളുടെ അനുബന്ധ സ്ഥാപനത്തിന് ലഭിച്ചതായി അദാനി ട്രാൻസ്മിഷൻ വ്യാഴാഴ്ച അറിയിച്ചു. ഈ ഒന്നിലധികം വർഷത്തെ കാലാവധിയുള്ള കരാറിന്റെ മൂല്യം 1,300 കോടി രൂപയാണ്.
ദ്വീപ് നഗരത്തിലെ ഉപഭോക്താക്കൾക്ക് മാത്രമായി സേവനം നൽകുന്ന ഒരു സർക്കാർ സ്ഥാപനമാണ് ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗ് ( ബെസ്റ്റ്). അതേസമയം അദാനി ട്രാൻസ്മിഷന്റെ അനുബന്ധ സ്ഥാപനമായ അദാനി ഇലക്ട്രിസിറ്റി മുംബൈ നഗരത്തിൽ വൈദ്യുതി വിതരണം ചെയ്യുന്നു.
30 മാസ കാലയളവിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുകയും തുടർന്നുള്ള 90 മാസത്തേക്ക് അവ പരിപാലിക്കുകയും ചെയ്യുന്നതാണ് നിർദിഷ്ട കരാർ. ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ (DBFOOT) അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സ്മാർട്ട് മീറ്ററിംഗ് പ്രോജക്റ്റിൽ ആശയവിനിമയവും മറ്റ് ക്ലൗഡുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചറും സജ്ജീകരിക്കുന്നത് ഉൾപ്പെടുന്നു.
വ്യാഴാഴ്ച അദാനി ട്രാൻസ്മിഷൻ ഓഹരി 2.06 ശതമാനം ഉയർന്ന് 3,204.90 രൂപയിലെത്തി.