Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2024ല്‍ ഐപിഒ നടത്തുമെന്ന് അദാനി കാപിറ്റല്‍ സിഇഒ സൗരവ് ഗുപ്ത

മുംബൈ: ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ പിന്തുണയുള്ള അദാനി കാപിറ്റല്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു. 2024ല്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐപിഒ വഴി 1500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നോണ്‍ ബാങ്കിംഗ് വായ്പാ ദാതാക്കളായ കമ്പനിയുടെ 10 ശതമാനം ഓഹരികളാണ് പൊതു വിപണിയിലെത്തിക്കുക.
ഏതാണ്ട് 2 ബില്ല്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് സിഇഒ ഗൗരവ് ഗുപ്ത പറഞ്ഞു. കമ്പനി ലിസ്റ്റ് ചെയ്താല്‍ മൂലധനമുയര്‍ത്താനുള്ള കഴിവ് വര്‍ധിക്കും. കര്‍ഷക, ചെറുകിട, ഇടത്തരം വായ്പകള്‍ നല്‍കുന്ന കമ്പനിയുടെ സിഇഒ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ ചെയര്‍മാനായിട്ടും ധനകാര്യ മേഖലയിലെ ചെറിയ സാന്നിധ്യമാണ് അദാനി ക്യാപിറ്റല്‍. സാങ്കേതികവിദ്യ ഉപയോഗിച്ച് 30,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ഇവര്‍ നല്‍കുന്നത്. അതുവഴി വിപണിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുകയാണ് കമ്പനി.

തങ്ങള്‍ ഒരു ഫിന്‍ടെക് കമ്പനിയല്ലെന്നും മറിച്ച് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും പണയവായ്പ നല്‍കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഒരു ക്രെഡിറ്റ് കമ്പനിയാണെന്നും ഗുപ്ത പറഞ്ഞു. നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന വായ്പ വിതരണ മാതൃകയാണ് കമ്പനി പരീക്ഷിക്കുന്നത്. ബിസിനസിന്റെ 90% സ്വയം സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

X
Top