കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി അദാനി

ഭുവനേശ്വര്‍: ഒഡിഷയിലെ ഗോപാല്‍പുര്‍ തുറമുഖത്തിന്റെ 95 ശതമാനം ഓഹരികളും സ്വന്തമാക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി അദാനി പോര്‍ട്. 1349 കോടി രൂപ ചെലവഴിച്ചാണ് ഇത്രയും ഓഹരികള്‍ സ്വന്തമാക്കിയത്.
എസ് പി പോര്‍ട് മെയിന്‍റനന്‍സ് സര്‍വ്വീസിന്റെ പക്കല്‍ നിന്നും 56 ശതമാനവും ഒറിസ സ്റ്റീവ് ഡോര്‍സ് എന്ന കമ്പനിയില്‍ നിന്നും 39 ശതമാനവും അദാനി പോര്‍ട് സ്വന്തമാക്കി. ഏകദേശം 1349 കോടി രൂപയ്‌ക്കാണ് ഇത്രയും ഓഹരികള്‍ സ്വന്തമാക്കുന്നത്. ഇന്ത്യയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് വളരാന്‍ ഈ ഏറ്റെടുക്കലിലൂടെ അദാനി പോര്‍ട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
2006ല്‍ ഒഡിഷയില്‍ ബംഗാള്‍ തുറമുഖത്ത് ആരംഭിച്ച ഗോപാല്‍പൂര്‍ തുറമുഖം 2013ലാണ് വാണിജ്യാടിസ്ഥാനത്തില്‍ ചരക്ക് കൈകാര്യം ചെയ്ത് തുടങ്ങിയത്. 2022-23 വര്‍ഷത്തില്‍ 7.4 ദശലക്ഷം കാര്‍ഗോ ഇവിടെ കൈകാര്യം ചെയ്തിരുന്നു. ഏകദേശം 373 കോടി രൂപയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം ഈ തുറമുഖത്തിന് ഉണ്ട്. ഗോപാല്‍പുര്‍ തുറമുഖത്തിന്റെ മൂല്യം ഏകദേശം 3080 കോടി രൂപയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
വര്‍ഷാവര്‍ഷം 39 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വൈകാതെ 11.3 ദശലക്ഷം കാര്‍ഗോ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ഈ തുറമുഖം വളരും. വാര‍്ഷിക പ്രവര്‍ത്തന വരുമാനം 520 കോടിയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

X
Top