2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

അദാനി എനര്‍ജി സൊലൂഷന്‍സിന്റെ 765 കെവി ലൈന്‍ കമ്മീഷന്‍ ചെയ്തു

കൊച്ചി: ദേശീയ ഗ്രിഡിനെ ശക്തിപ്പെടുത്തുന്ന അദാനി എനര്‍ജി സൊലൂഷന്‍സിന്റെ 1756 കിലോമീറ്റര്‍ വരുന്ന വരോറ-കുര്‍ണൂള്‍ 765 കെവി പ്രസരണ ലൈന്‍ കമ്മീഷന്‍ ചെയ്തു.

മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ലൈന്‍. ഇതോടു കൂടി അദാനി എനര്‍ജി സൊലൂഷന്‍സിന്റെ സാന്നിധ്യം രാജ്യത്തിന്റെ എല്ലാ റീജിയണുകളിലും എത്തും.

എഞ്ചിനീയറിങ് വൈദഗ്ദ്ധ്യം അവതരിപ്പിക്കുന്ന മെഗാ ടവറുകളുമായി ഇതാദ്യമായ കൃഷ്ണ, ഗോദാവരി നദികളെ കടക്കുന്ന നിര്‍മിതിയും പുതിയ ലൈനിന്റെ ഭാഗമാണ്.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ റീജിയണില്‍ നിന്നു ദക്ഷിണ റീജിയണിലേക്ക് 4500 മെഗാവാട്ട് വൈദ്യുതിയുടെ തടസമില്ലാത്ത പ്രസരണം സാധ്യമാക്കുന്നതാണ് പുതിയ ലൈന്‍.

X
Top