ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനി എന്റര്‍പ്രൈസസും അദാനി ട്രാന്‍സ്മിഷനും ക്യുഐപി വഴി 21,000 കോടി രൂപ സമാഹരിക്കുന്നു

ന്യൂഡല്‍ഹി:ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റുകളിലൂടെ (ക്യുഐപി) മൊത്തം 21,000 കോടി രൂപ സമാഹരിക്കാന്‍ അദാനി എന്റര്‍പ്രൈസസും അദാനി ട്രാന്‍സ്മിഷനും. അദാനി എന്റര്‍പ്രൈസസ് 12,500 കോടി രൂപ സമാഹരിക്കുമ്പോള്‍ അദാനി ട്രാന്‍സ്മിഷന്‍ 8500 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ ഇരുകമ്പനികളും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ മറ്റ് സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ ഇരു മാര്‍ഗങ്ങളും സംയുക്തമായി പ്രയോഗിച്ച് 12,500 കോടി രൂപ സമാഹരിക്കും, അദാനി എന്റര്‍പ്രൈസസ് അറിയിക്കുന്നു. ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) അല്ലെങ്കില്‍ മറ്റ് അനുവദനീയമായ രീതികള്‍ ഇതിനായി സ്വീകരിക്കും.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകളോ മറ്റ് യോഗ്യതയുള്ള സെക്യൂരിറ്റികളോ അല്ലെങ്കില്‍ സംയുക്തമായോ പുറത്തിറക്കി മൊത്തം 8,500 കോടി രൂപ സമാഹരിക്കുമെന്ന് അദാനി ട്രാന്‍സ്മിഷന്‍ മറ്റൊരു ഫയലിംഗില്‍ പറഞ്ഞു. ക്യുഐപി അല്ലെങ്കില്‍ മറ്റ് അനുവദനീയമായ മോഡ് വഴി ഫണ്ട് സ്വരൂപിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി.

പുതിയ ഓഹരി വില്‍പന, കമ്പനിയോടുള്ള നിക്ഷേപകരുടെ സമീപനം വ്യക്തമാക്കും. യുഎസ് ബൊട്ടീക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്ണേഴ്സ് രക്ഷയ്ക്കെത്തിയതോടെ അദാനി ഗ്രൂപ്പിന്റെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. ഭാവിയെക്കുറിച്ച് ആശങ്കാകുലരായ നിക്ഷേപകരെ ആശ്വസിപ്പിച്ച് അദാനി ഗ്രൂപ്പ് കമ്പനികളില്‍ ജിക്യുജി പാര്‍ട്ണേഴ്സ് 15,000 കോടി രൂപ നിക്ഷേപിച്ചിരുന്നു.

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കമ്പനി ഓഹരികളുടെ 12 ലക്ഷം കോടി രൂപ വിപണി മൂല്യം നഷ്ടമായി. 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) നിര്‍ത്തിവക്കാനും അദാനി എന്റര്‍പ്രൈസസ് നിര്‍ബന്ധിതരായി. ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകുകയാണെങ്കില്‍, കടം കുറയ്ക്കുന്നതിനും പങ്കാളികളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് സാധിക്കും.

X
Top