ഇന്ത്യയിൽ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍വിഴിഞ്ഞം തുറമുഖം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രംഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളുടെ ഉല്‍പ്പാദനം 4 വർഷത്തെ താഴ്ന്ന നിലയിൽസൗജന്യമായി ആധാർ പുതുക്കാനുള്ള തിയ്യതി നീട്ടി നൽകികേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറി: മുഖ്യമന്ത്രി

ശ്രീ സിമന്റ്‌സിനെ പിന്തള്ളി അദാനി എന്റര്‍പ്രൈസസ് നിഫ്റ്റി50യില്‍

ന്യൂഡല്‍ഹി: ശ്രീ സിമന്റ്‌സിനെ പിന്തള്ളി അദാനി എന്റര്‍പ്രൈസ് നിഫ്റ്റി50യില്‍ കയറി. ജൂലൈ 29ആയിരുന്നു യോഗ്യരായ കമ്പനികളെ നിര്‍ണ്ണയിക്കുന്ന അവസാന തീയതി. സെപ്തംബര്‍ 30 ന് പുതിയ ലിസ്റ്റ് നിലവില്‍ വരും.

ഇത് പ്രകാരം അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എംഫാസിസ് ലിമിറ്റഡ്, സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, ശ്രീ സിമന്റ് ലിമിറ്റഡ് എന്നിവ നിഫ്റ്റിനെക്സ്റ്റ് 50 സൂചികയില്‍ യില്‍ ഇടം കണ്ടെത്തും.

പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, സൈഡസ് ലൈഫ് സയന്‍സസ് എന്നിവ നിഫ്റ്റിനെക്‌സ്റ്റ് 50 സൂചികയില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ നിഫ്റ്റി ആദിത്യ ബിര്‍ള ഗ്രൂപ്പ്, നിഫ്റ്റി മഹീന്ദ്ര ഗ്രൂപ്പ്, നിഫ്റ്റി ടാറ്റ ഗ്രൂപ്പ് സൂചികകളില്‍ മാറ്റമൊന്നും വരില്ലെന്ന് റിലീസ് പറയുന്നു. പ്രധാന ബോര്‍ഡിലേക്ക് മാറുന്നതിനാല്‍ ബി ആന്‍ഡ് ബി ട്രിപ്പിള്‍വാള്‍ കണ്ടെയ്‌നേഴ്‌സ്, സെക്യുര്‍ ക്രെഡന്‍ഷ്യല്‍സ് എന്നിവ എന്‍എസ്ഇയുടെ എസ്എംഇ എമെര്‍ജ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും (ഈ മാറ്റം സെപ്റ്റംബര്‍ 8 മുതലാണ് പ്രാബല്യത്തില്‍ വരിക).

എന്‍എസ്ഇ ഇന്‍ഡെസസ് ലിമിറ്റഡിന്റെ ഇന്‍ഡെക്‌സ് മെയിന്റനന്‍സ് സബ് കമ്മിറ്റി ഇക്വിറ്റി (ഐഎംഎസ്സി) ആനുകാലിക അവലോകനത്തിന്റെ ഭാഗമായാണ് മാറ്റങ്ങള്‍. നിഫ്റ്റി 50, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 500, നിഫ്റ്റി 200, നിഫ്റ്റി 100 തുടങ്ങിയ സൂചികകളിലാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

X
Top