
ന്യൂഡല്‍ഹി: ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗി(എഫ്പിഒ)നായി ഓഫര്‍ ലെറ്റര്‍ സമര്‍പ്പിച്ചിരിക്കയാണ് അദാനി എന്റര്‍പ്രൈസസ്. ഈ മാസം അവസാനത്തിലായിരിക്കും ഇഷ്യു. 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
ചില്ലറ നിക്ഷേപകര്‍ക്ക് ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരി ലഭ്യമാക്കിയേക്കും. ഭാഗികമായി അടച്ചുതീര്‍ത്ത ഓഹരികളും ഇഷ്യുവിന്റെ ഭാഗമാകും. കടം കുറയ്ക്കുന്നതിനും പുതിയ വാങ്ങലുകള്‍ക്കും വിപുലീകരണത്തിനുമായാണ് തുക വിനിയോഗിക്കുക.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നവംബറിലും കമ്പനി എഫ്പിഒ സംഘടിപ്പിച്ചിരുന്നു.