രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

16,600 കോടി സമാഹരിക്കാനൊരുങ്ങി അദാനി എൻ്റർപ്രൈസസ്

മുംബൈ: അദാനി ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ അദാനി എൻ്റർപ്രൈസസ് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലെയ്‌സ്‌മെൻ്റ്) വഴിയോ മറ്റ് അനുവദനീയമായ രീതികളിലൂടെയോ 16,600 കോടി രൂപ സമാഹരിക്കാൻ അനുമതി നൽകിയതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

പണം സ്വരൂപിക്കുന്നതിനുള്ള തിയ്യതികളോ രീതിയോ കമ്പനി വ്യക്തമാക്കിയിട്ടില്ല.
2024 ജൂൺ 24-ന് നിശ്ചയിച്ച കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളിൽ നിന്നുള്ള അംഗീകാരത്തിന് ശേഷമായിരിക്കും സമാഹരണം.

തിങ്കളാഴ്ച, മറ്റൊരു അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി എനർജി സൊല്യൂഷൻസ് ക്യുഐപി വഴിയോ മറ്റ് അനുവദനീയമായ രീതികളിലൂടെയോ 12,500 കോടി രൂപ വരെ സമാഹരിക്കാൻ അനുമതി നൽകിയിരുന്നു.

2023-ൽ, അദാനി എൻ്റർപ്രൈസസ് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) വഴി 20,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നു. എഫ്പിഒയ്ക്ക് മുഴുവൻ സബ്‌സ്‌ക്രിപ്‌ഷനും ലഭിച്ചു.

എന്നിരുന്നാലും, ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നതോടെ ഓഹരികൾ കൂപ്പുകുത്തി. കമ്പനിയെ എഫ്പിഒ പിൻവലിക്കുന്നതിലേക്ക് നയിച്ചു. വോഡഫോൺ ഐഡിയയുടെ 18,000 കോടി രൂപയുടെ ഫണ്ട് സമാഹരണം ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ എഫ്‌പിഒ.

മാർച്ച് പാദത്തിൽ അദാനി എൻ്റർപ്രൈസസിൻ്റെ അറ്റാദായം 38 ശതമാനം ഇടിഞ്ഞ് 451 കോടി രൂപയായി, വരുമാനം 29,180 കോടി രൂപയായി തുടർന്നു.

അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരികൾ ചൊവ്വാഴ്ച 1.02 ശതമാനം താഴ്ന്ന് 3,255.50 രൂപയിലാണ് വ്യാപാരം നടന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുണ്ടായ എല്ലാ നഷ്ടങ്ങളും ഓഹരികൾ അടുത്തിടെ വീണ്ടെടുത്തു.

X
Top