രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എഫ്പിഒ പിന്‍വലിച്ച് അദാനി എന്റര്‍പ്രൈസസ്, നിക്ഷേപം തിരികെ നല്‍കും

ന്യൂഡല്‍ഹി: ഓഹരി വില ബുധനാഴ്ച 28 ശതമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന്, അദാനി എന്റര്‍പ്രൈസസ് 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) പിന്‍വലിച്ചു.പണം തിരികെ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് അന്തിമാനുമതി നല്‍കി.

പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട 20,000 കോടി രൂപയുടെ എഫ്പിഒ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് തിരിച്ചു നല്‍കുന്നത്. ഇതുവഴി നിക്ഷേപക സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കാമെന്ന് കമ്പനി കരുതുന്നു. ഓഹരി വിലയില്‍ ഇടിവ് നേരിട്ട സ്ഥിതിയ്ക്ക് എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് ചെയര്‍മാന്‍ ഗൗതം അദാനിയും പറഞ്ഞു.

നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പിക്കുന്നതെന്നും അവര്‍ക്ക് സാമ്പത്തിക നഷ്ടങ്ങള്‍ വരുത്താന്‍ താല്‍പര്യമില്ലെന്നും കമ്പനി പ്രസ്താവന അറിയിക്കുന്നു. അമേരിക്കന്‍ ഷോര്‍്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളാണ് ഗ്രൂപ്പ് ഓഹരികളെ ബാധിക്കുന്നത്. ചൊവ്വാഴ്ച മാത്രം അദാനി എന്റര്‍പ്രൈസസ് ഓഹരി 28 ശതമാനം കൂപ്പുകുത്തി.

ഗ്രൂപ്പ് കമ്പനി ഓഹരികളുടെ വിപണി മൂല്യത്തിലുണ്ടായ നഷ്ടം 7 ലക്ഷം കോടിയോളമാണ്. മാത്രമല്ല ഗ്രൂപ്പ് കടപത്രങ്ങളുടെ ക്രെഡിറ്റ് മൂല്യം ക്രെഡിറ്റ് സ്യൂസ് പൂജ്യമാക്കി കുറച്ചു. നേരത്തെ ഇത് 75 ശതമാനമായിരുന്നു.

X
Top