മുംബൈ: മധ്യപ്രദേശിലെ ധറിൽ 324.4 മെഗാവാട്ട് വിൻഡ് പവർ പ്ലാന്റ് കമ്മീഷൻ ചെയ്ത് അദാനി ഗ്രീൻ എനർജിയുടെ (AGEL) ഉപസ്ഥാപനമായ അദാനി വിൻഡ് എനർജി എംപി വൺ പ്രൈവറ്റ് ലിമിറ്റഡ് (AWEMP1PL). പ്ലാന്റിന് എസ്ഇസിഐയുമായി 274.4 മെഗാവാട്ടിന്റെയും 50 മെഗാവാട്ടിന്റെയും 25 വർഷത്തെ പവർ പർച്ചേസ് കരാറുകൾ (പിപിഎ) ഉണ്ട്.
ഈ പ്ലാന്റ് വിജയകരമായി കമ്മീഷൻ ചെയ്തതോടെ, അദാനി ഗ്രീൻ എനർജി അതിന്റെ പ്രവർത്തന ശേഷി 6.1 ജിഗാവാട്ടായി ഉയർത്തി. ഇത് 2025-ഓടെ 25 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജ്ജം ശേഷി കൈവരിക്കാനുള്ള എജിഇഎല്ലിന്റെ കാഴ്ച്ചപ്പാടിനെ ശക്തിപ്പെടുത്തും.
പുതുതായി കമ്മീഷൻ ചെയ്ത പ്ലാന്റ് കൈകാര്യം ചെയ്യുന്നത് അദാനി ഗ്രൂപ്പിന്റെ ഇന്റലിജന്റ് എനർജി നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ പ്ലാറ്റ്‌ഫോമാണ്. ഇത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മുഴുവൻ പുനരുപയോഗ ഊർജ്ജ പോർട്ട്‌ഫോളിയോയുടെയും മികച്ച പ്രവർത്തന പ്രകടനം കൈവരിക്കുന്നതിന് എജിഇഎല്ലിനെ സഹായിക്കുന്നു.