
ന്യൂഡല്‍ഹി: അദാനി ഗ്രീന്‍ എനര്‍ജി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു.323 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 51 ശതമാനം കൂടുതല്‍.
വരുമാനം 33 ശതമാനം ഉയര്‍ന്ന് 2176 കോടി രൂപയായപ്പോള്‍ ഇബിറ്റ 53 ശതമാനമുയര്‍ന്ന് 1938 കോടി രൂപയിലെത്തി. വൈദ്യുതിവിതരണത്തില്‍ നിന്നുള്ള വരുമാനം 55 ശതമാനമുയര്‍ന്ന് 2059 കോടി രൂപയായിട്ടുണ്ട്. ശേഷി 43 ശതമാനം വര്‍ദ്ധിപ്പിച്ച് 8316 മെഗാവാട്ടാക്കിയെന്നും കമ്പനി അറിയിച്ചു.
1750 മെഗാവാട്ട് സോളാര്‍ വിന്‍ഡ് ഹൈബ്രിഡ്,212 മെഗാവാട്ട് സോളാര്‍,554 മെഗാവാട്ട് വിന്റ് എന്നിങ്ങനെയാണ് ശേഷി ഉയര്‍ത്തിയത്. എനര്‍ജി വില്‍പന 70 ശതമാനം ഉയര്‍ത്തി 6023 മില്യണ്‍ യൂണിറ്റാക്കി. സോളാര്‍ പോര്‍ട്ട്‌ഫോളിയോ 40 ബിപിഎസ് കൂടി 26.9 ശതമാനമായിട്ടുണ്ട്.