
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) നാലാം പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ അറ്റാദായത്തില്‍ (Net Profit) നാലിരട്ടിയിലേറെ വളര്‍ച്ച. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 319 ശതമാനം ഉയര്‍ന്ന് 507 കോടിയിലെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 121 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 88 ശതമാനം വര്‍ധനവോടെ 2,988 കോടിയായി.
മൂന്നാം പാദത്തില്‍ അദാനി ഗ്രീനിന്റെ വരുമാനം 2258 കോടിയും അറ്റാദായം 103 കോടിയുമായിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ വരുമാനം 32.33 ശതമാനവും അറ്റാദായം 393.20 ശതമാനവുമാണ് ഉയര്‍ന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം 8633 കോടി രൂപയാണ്. അറ്റാദായം 974 കോടിയും. 2,676 മെഗാവാട്ട് ഊര്‍ജ്ജോല്‍പ്പാദന ശേഷിയാണ് ഒരു വര്‍ഷത്തിനിടെ അദാനി ഗ്രീന്‍ നേടിയത്.
ഊര്‍ജവില്‍പ്പനയും 33 ശതമാനം വര്‍ധിച്ചു.