രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അദാനി ഗ്രീന്‍ 12,300 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ്) അല്ലെങ്കില്‍ അനുവദനീയമായ മറ്റെന്തെങ്കിലും വഴികളിലൂടെ 12,300 കോടി രൂപ സമാഹരിക്കുമെന്ന് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇതിനുള്ള അനുമതി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് നല്‍കി.

ധനസമാഹരണ നിര്‍ദ്ദേശം കമ്പനിയുടെ ഓഹരി ഉടമകളുടേയും മറ്റ് റെഗുലേറ്ററി / സ്റ്റാറ്റിയൂട്ടറി ബോഡികളുടേയും അംഗീകാരങ്ങള്‍ക്ക് വിധേയമാണ്. ഇഷ്യു ചെയ്യുന്നതിനും അനുബന്ധ നടപടികള്‍ക്കുമായി പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയിലൂടെ കമ്പനി ഓഹരി ഉടമകളില്‍ നിന്ന് അനുമതി തേടും.

പ്രഖ്യാപനത്തെത്തുടര്‍ന്ന് അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ഗ്രൂപ്പിന്റെ പ്രമോട്ടറായ അദാനി കുടുംബം ഗ്രൂപ്പ് കമ്പനികളിലെ ഹോള്‍ഡിംഗ് വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദാനി കമ്പനികളുടെ ഓഹരികള്‍ ഗ്രൂപ്പ് അടുത്തിടെ രാജി ജെയിന്‍സ് ജിക്യുജി പങ്കാളികള്‍ക്ക് വിറ്റിരുന്നു.

X
Top