രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അദാനി ഗ്രൂപ്പ് കമ്പനികളുടെ അറ്റാദായത്തില്‍ 70 ശതമാനത്തിന്റെ വളര്‍ച്ച

അഹമ്മദാബാദ്:  അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത അറ്റാദായം ജൂണ്‍പാദത്തില്‍ ഏകദേശം 70 ശതമാനം ഉയര്‍ന്നു.  തുറമുഖങ്ങള്‍, ഊര്‍ജ്ജം, ഹരിത ഊര്‍ജ്ജ ബിസിനസുകള്‍ എന്നീ മേഖലകളുടെ മികച്ച പ്രകടനമാണ് തുണയായത്. ശക്തമായ പ്രവര്‍ത്തന പ്രകടനം ഗ്രൂപ്പിന്റെ അറ്റാദായം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.

 എന്നിരുന്നാലും മൊത്തത്തിലുള്ള വില്‍പ്പനയില്‍ ഇടിവുണ്ടായി. സിമന്റ് കമ്പനികളെ ഒഴിവാക്കിയ ശേഷമാണിത്. 2023 ആദ്യപാദത്തിലാണ് ഗ്രൂപ്പ് സിമന്റ് കമ്പനികളെ ഏറ്റെടുക്കുന്നത്.

ഗൗതം അദാനി ഗ്രൂപ്പിന്റെ സംയോജിത ലാഭം 12,854 കോടി രൂപയായാണ് ഉയര്‍ന്നത്. പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 42 ശതമാനം ഉയര്‍ന്ന് 20,980 കോടി രൂപയായപ്പോള്‍   വില്‍പ്പന,  ഏഴാമാത്തെ കുറഞ്ഞ സംഖ്യയായ് 69,911 കോടി രൂപയിലെത്തി. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ പ്രകടനം ഇതില്‍ ഉള്‍പ്പെടുന്നു.

ഗ്രൂപ്പിന്റെ ഉപഭോക്തൃ-അഭിമുഖ കെട്ടിട-മെറ്റീരിയല്‍ ബിസിനസുകളായ എസിസിയും അംബുജ സിമന്റ്‌സും ഈ താരതമ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, കാരണം അവയുടെ ലയനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാത്രമാണ് പൂര്‍ത്തിയായത്.

X
Top