Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പുതിയ അനുബന്ധ സ്ഥാപനങ്ങൾ രൂപീകരിച്ച് അദാനി ഗ്രൂപ്പ്

മുംബൈ: പുതിയ അനുബന്ധ സ്ഥാപനങ്ങൾ രൂപീകരിച്ച് അദാനി ഗ്രൂപ്പ്. അൽവാർ അലൂവിയൽ റിസോഴ്‌സസ് (എഎആർഎൽ), അദാനി ഡിസ്‌റപ്റ്റീവ് വെഞ്ചേഴ്‌സ് (എഡിവിഎൽ) എന്നി രണ്ട് പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനികൾ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ്.

സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലൂടെയാണ് കമ്പനി ഈ കാര്യം അറിയിച്ചത്. എഡിവിഎൽ അതിന്റെ ബിസിനസ് പ്രവർത്തനങ്ങൾ യഥാസമയം ആരംഭിക്കുമെന്നും. ഇത് സാങ്കേതികവിദ്യയിലൂടെ പരിഹാരങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാരുമായും സംരംഭകരുമായും പങ്കാളികളാകുകയും അവരുടെ സംരംഭങ്ങൾ വർദ്ധിപ്പിക്കാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ ഗ്രൂപ്പ് ഫിനാൻസ് വൈസ് പ്രസിഡന്റും അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിയുടെ മകനുമായ ജീത് അദാനി എഡിവിഎല്ലിനെ നയിക്കും. 5,00,000 രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനത്തോടെയാണ് ഈ കമ്പനി രൂപീകരിച്ചത്.

ഇതിന് പുറമെ കമ്പനി അൽവാർ അലൂവിയൽ റിസോഴ്‌സസ് (എഎആർഎൽ) എന്ന ഒരു അനുബന്ധ സ്ഥാപനം കൂടി രൂപീകരിച്ചു. ഇതിന്റെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനം 10 ലക്ഷം രൂപയാണ്. എഎആർഎൽ ധാതുക്കളുടെ നിർമ്മാണത്തിലും സംസ്കരണത്തിലും ശ്രദ്ധ കേന്ദ്രികരിക്കും.

X
Top