
അഹമ്മദാബാദ്: ഗൗതം അദാനിയുടെ കമ്പനി,നികുതിക്ക് മുമ്പുള്ള ലാഭത്തില്‍ 42 ശതമാനം വളര്‍ച്ച കൈവരിച്ചു. വിമാനത്താവളങ്ങള്‍ മുതല്‍ വൈദ്യുതി, കടല്‍ തുറമുഖങ്ങള്‍ വരെയുള്ള അദാനി ഗ്രൂപ്പ് ശക്തമായ വളര്‍ച്ചയാണ് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കൈവരിച്ചത്. അതായത് എക്കാലത്തെയും ഉയര്‍ന്ന ഇബിഐടിഡിഎയായ 23,532 കോടി രൂപ രേഖപ്പെടുത്താന്‍ ഗ്രൂപ്പിനായി.
ഇത് മുഴുവന്‍ വര്‍ഷ സാമ്പത്തിക വര്‍ഷത്തില്‍ (2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ) 24,780 കോടി രൂപയുടെ ഇബിഐടിഡിഎയ്ക്ക് തുല്യമാണ്. കോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് യൂട്ടിലിറ്റി പ്ലാറ്റ്‌ഫോം 20,233 കോടി രൂപയുടെ ഇബിറ്റ സൃഷ്ടിച്ചു. പോര്‍ട്ട്‌ഫോളിയോ ഇബിറ്റ യുടെ 86 ശതമാനം.
പ്രകടനം, ഉയര്‍ന്ന സ്ഥിരതയും മികച്ച വരുമാന പ്രവചനവും ദൃശ്യപരതയും നല്‍കുന്നു. ലാഭം ശക്തമായ പണലഭ്യത പ്രദാനം ചെയ്തു, ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിക്കുന്നു. അതേസമയം മുന്‍നിര ഇന്‍കുബേറ്റര്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് തുറമുഖ ബിസിനസ്സ് (അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡ്), പുനരുപയോഗ യൂണിറ്റ് (അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്), പവര്‍ യൂട്ടിലിറ്റി (അദാനി പവര്‍ ലിമിറ്റഡ്), ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനി (അദാനി എനര്‍ജി സൊല്യൂഷന്‍സ്), സിറ്റി ഗ്യാസ് ബിസിനസ് (അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്) തുടങ്ങി 10 ലിസ്റ്റുചെയ്ത കമ്പനികളുടെ അറ്റ കടം 18,689.7 കോടി രൂപയാണ്.
യുഎസ് ഷോര്‍ട്ട്‌സെല്ലര്‍, ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ആടിയിലുഞ്ഞ കമ്പനി, തിരിച്ചുവരവ് ലക്ഷ്യമിട്ട് പ്രവര്‍ത്തന പ്രകടനം മെച്ചപ്പെടുത്തുകയാണ്.ജനുവരി 24 ന് പുറത്തിറങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അക്കൗണ്ടിംഗ് തട്ടിപ്പ്, ഓഹരി വില കൃത്രിമം, നികുതി സങ്കേതങ്ങളുടെ അനുചിതമായ ഉപയോഗം എന്നിവ ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടയിലാണ് കമ്പനി ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.