ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

15,446 കോടി രൂപയുടെ വിദേശ നിക്ഷേപം: നേട്ടമുണ്ടാക്കി അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായുള്ള ആഗോള ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്റ് ബോട്ടിക് അദാനി കമ്പനികളില്‍ 15,446 കോടി രൂപയുടെ പോര്‍ട്ട്ഫോളിയോ നിക്ഷേപം നടത്തി. ഇതോടെ വെള്ളിയാഴ്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ ഉയര്‍ന്നു. ലിസ്റ്റുചെയ്ത നാല് സ്ഥാപനങ്ങളിലായി 15,446 കോടി രൂപയുടെ ഓഹരികള്‍ യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാര്‍ട്ണേഴ്സ് സ്വന്തമാക്കുകയായിരുന്നു.

അദാനി ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാരാണ് ഓഹരികള്‍ വിറ്റത്. 5,460 കോടി രൂപയുടെ അദാനി എന്റര്‍പ്രൈസസ്, 5,282 കോടി രൂപയുടെ അദാനി പോര്‍ട്ട്‌സ് & സെസ്, 2,806 കോടി രൂപയുടെ അദാനി ഗ്രീന്‍ എനര്‍ജി, 1,898 കോടി രൂപയുടെ വൈദ്യുതി വിതരണക്കാരായ അദാനി ട്രാന്‍സ്മിഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

ഈ വര്‍ഷം ജനുവരിയിലെ കണക്കനുസരിച്ച്, ജിക്യുജി പാര്‍ട്ണേഴ്സ് 92 ബില്യണ്‍ ഡോളറിലധികം വരുന്ന പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നു. ആഗോള നിക്ഷേപകരില്‍ മുന്‍നിരക്കാരാണ്.

ഓഹരി വില്‍പ്പനയെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിയില്‍ 9% വര്‍ധനയുണ്ടായി. ഇതോടെ കഴിഞ്ഞ നാല് സെഷനുകളില്‍ 41% ഉയര്‍ച്ച കൈവരിക്കാന്‍ ഓഹരിയ്ക്കായി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ 5% അപ്പര്‍ സര്‍ക്യൂട്ടിലെത്തിയപ്പോള്‍ എസിസി ലിമിറ്റഡ് 2% വര്‍ധനവ് കുറിച്ചു.

അംബുജ സിമന്റ് 2.45% ഉയര്‍ന്നു.

X
Top