Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അദാനി ഗ്രൂപ്പ് വീണ്ടും കടമെടുപ്പിന്, മൂന്ന് കമ്പനികള്‍ സ്വകാര്യ ബോണ്ടുകള്‍ പുറത്തിറക്കും

മുംബൈ: അദാനി ഗ്രൂപ്പിലെ മൂന്ന് കമ്പനികള്‍ സ്വകാര്യബോണ്ടുകള്‍ പുറത്തിറക്കുന്നു. 1.5 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. കമ്പനി അധികൃതര്‍ ഇതിനായി നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എന്നിവയാണ് നോട്ട് വില്‍പനയിലൂടെ 1.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഉയര്‍ന്നുവന്ന പദ്ധതി 20 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകള്‍ വാഗ്ദാനം ചെയ്യും. ആദ്യ ഇടപാട് ഏപ്രില്‍-മെയ് മാസങ്ങളില്‍.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമുള്ള കമ്പനിയുടെ ആദ്യ പൊതുകടമെടുപ്പാണ് ഇത്.യു.എസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞമാസം ഗ്രൂപ്പിനെതിരെ വഞ്ചനാ ആരോപണം നടത്തിയിരുന്നു. കമ്പനി നിഷേധിച്ചെങ്കിലും സംഭവത്തെ തുടര്‍ന്ന് ഓഹരികള്‍ കൂപ്പുകുത്തി.

നിലവില്‍ 120 ബില്യണ്‍ ഡോളറോളം വിപണി മൂല്യം ഗ്രൂപ്പ് സ്റ്റോക്കുകള്‍ക്ക് നഷ്ടമായിട്ടുണ്ട്. നേട്ടം പിന്നീട് തിരിച്ചുപിടിച്ചെങ്കിലും അദാനി ഗ്രൂപ്പ് ബോണ്ടുകളും വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ഗോള്‍ഡ്മാന്‍ സാക്ക്‌സ്, ജെപി മോര്‍ഗന്‍ എന്നിവ മൂല്യമുണ്ടെന്ന് പ്രഖ്യാപിച്ചതോടെയാണ് ബോണ്ടുകള്‍ വീണ്ടെടുപ്പ് നടത്തിയത്.

നിലവില്‍ 70 ശതമാനം റെയ്ഞ്ചിലാണ് ബോണ്ടുകളുള്ളത്.

X
Top