ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അദാനി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി രംഗത്തേക്ക്

ന്യൂഡല്‍ഹി: അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് , ട്രാവല്‍ ഫുഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡു(ടിഎഫ്എസ്)മായി ചേര്‍ന്ന് സംയുക്ത സംരഭം രൂപീകരിച്ചു.

ടാബെമോനോ ട്രൂ റോമാസ് പ്രൈവറ്റ് ലിമിറ്റഡ് (ടിടിഎപിഎല്‍) ഹോസ്പിറ്റാലിറ്റി രംഗത്താണ് പ്രവര്‍ത്തിക്കുക. ടിടിഎപിഎല്‍ ഇതുവരെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഒന്നിലധികം സ്ഥലങ്ങളില്‍ വിവിധ ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ വികസിപ്പിക്കയാണ് ലക്ഷ്യം വയ്ക്കുന്നത്.

ടാറ്റാ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡ്, എഫ്എംസിജി ഭീമനായ ഐടിസി തുടങ്ങിയവയ്ക്ക് സമാനമായിട്ടായിരിക്കും പ്രവര്‍ത്തനം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിന് ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനായ അദാനി വണ്‍ ഉണ്ട്.

ക്ലിയര്‍ ട്രിപ്പിലും അദാനിക്ക് ഓഹരിയുണ്ട്. ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഗ്രൂപ്പ് തീരുമാനിക്കുകയാണെങ്കില്‍, ഹോസ്പിറ്റാലിറ്റി വ്യവസായത്തിലേക്കുള്ള പ്രവേശനത്തെ അത് അടയാളപ്പെടുത്തും.

കോവിഡ് -19 മഹാമാരിക്ക് ശേഷം അതിവേഗ വളര്‍ച്ച കൈവരിക്കുന്ന മേഖലയാണ് ഹോസ്പിറ്റാലിറ്റി.

X
Top