വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ കഡപ്പയിലും നഡിക്കുഡിയിലുമായി പ്രതിവർഷം ഒരു കോടി ടൺ സിമന്റ് ഉൽപാദിപ്പിക്കുന്നതിനുള്ള രണ്ടു പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ആന്ധ്രപ്രദേശ് ആഗോള നിക്ഷേപക സമ്മേളനത്തിൽ അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം.
ഇതിനു പുറമേ വിശാഖപട്ടണത്ത് ഡേറ്റ സെന്ററും 5 ജില്ലകളിലായി 15000 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൃഷ്ണപട്ടണത്തും ഗംഗാവാരത്തും അദാനി പോർട്സിനുള്ള തുറമുഖങ്ങളുടെ ശേഷി ഇരട്ടിയാക്കുമെന്നും ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മകനും അദാനി പോർട്സ് സിഇഒയുമായ കരൺ അദാനി പറഞ്ഞു.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വില കൃത്രിമമായി പെരുപ്പിച്ചതു സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷം ഇതാദ്യമാണ് അദാനി കുടുംബത്തിലെ ആരെങ്കിലും പൊതു ചടങ്ങിൽ പങ്കെടുക്കുന്നത്.