Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ത്യയിലെ നമ്പര്‍ വണ്‍ സിമന്റ്‌ ഉല്‍പ്പാദകരാകാൻ അദാനി ഗ്രൂപ്പ്‌

മുംബൈ: സിമന്റ്‌ മേഖലയില്‍ വലിയ ഏറ്റെടുക്കലുകള്‍ക്ക്‌ അദാനി ഗ്രൂപ്പ്‌ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. നിലവില്‍ എസിസിയും അംബുജാ സിമന്റ്‌സുമാണ്‌ അദാനി ഗ്രൂപ്പിനു കീഴിലുള്ള സിമന്റ്‌ കമ്പനികള്‍.

ഹൈദരാബാദ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെന്ന സിമന്റ്‌, ഗുജറാത്ത്‌ കമ്പനിയായ സൗരാഷ്‌ട്ര സിമന്റ്‌, ജയപ്രകാശ്‌ അസോസിയേറ്റ്‌സിന്റെ സിമന്റ്‌ ബിസിനസ്‌, എബിജി ഷിപ്പ്‌യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വദ്‌രാജ്‌ സിമന്റ്‌ എന്നിവ ഏറ്റെടുക്കാനാണ്‌ അദാനി ഗ്രൂപ്പിന്റെ നീക്കമെന്ന്‌ ഇകണോമിക്‌ ടൈംസ്‌ ഗ്രൂപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

25,000 കോടി രൂപ ഏറ്റെടുക്കലുകള്‍ക്കായി അദാനി ഗ്രൂപ്പ്‌ വകയിരുത്തിട്ടുണ്ട്‌. അടുത്ത മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ്‌ ഉല്‍പ്പാദകരായി മാറുകയാണ്‌ അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.

നിലവില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അള്‍ട്രാടെക്‌ സിമന്റാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ്‌ കമ്പനി.

നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ രംഗത്തെ വികസന പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അത്‌ സിമന്റിനുള്ള ഡിമാന്റ്‌ ഉയര്‍ത്തുമെന്നുമാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ അദാനി ഗ്രൂപ്പ്‌ സിമന്റ്‌ ബിസിനസ്‌ വിപുലീകരിക്കാന്‍ ഒരുങ്ങുന്നത്‌.

എസിസിയെയും അംബുജാ സിമന്റ്‌സിനെയും ഏറ്റെടുത്തുകൊണ്ടാണ്‌ അദാനി ഗ്രൂപ്പ്‌ ഈ രംഗത്തേക്ക്‌ കടന്നത്‌. അംബുജാ സിമന്റ്‌ വഴിയാകും പുതിയ ഏറ്റെടുക്കല്‍ പദ്ധതി അദാനി നടപ്പിലാക്കുന്നത്‌.

നിലവില്‍ അംബുജാ സിമന്റ്‌സിന്റെ കൈവശം 24,388 കോടി രൂപ മിച്ചധനമായുണ്ട്‌.

X
Top