ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: അദാനി തിരുവനന്തപുരം ഇന്റർനാഷണൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ടിആർടി ഗ്രോത്ത് കോൺക്ലേവ് സംഘടിപ്പിച്ചു.

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള നവീകരണം, വികസനം, ഭാവി പദ്ധതികൾ എന്നിവ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺക്ലേവ് നടത്തിയത്. ജീത്ത് അദാനി, തിരുവനന്തപുരം എംപി ശശി തരൂർ, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

അനന്തമായ സാധ്യതകളും ഒട്ടനവധി അവസരങ്ങളും എന്ന അർത്ഥത്തിൽ ‘അനന്ത’ എന്നാണ് പ്രൊജക്ടിന് പേര് നൽകിയിരിക്കുന്നത്. കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ടെർമിനൽ 2ന്റെ നവീകരണത്തിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1300 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

നിലവിൽ 45,000 ചതുരശ്ര മീറ്ററിനുള്ളിലാണ് ഈ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രതിവർഷം 32 ലക്ഷത്തോളം യാത്രക്കാരാണ് ഇവിടെ എത്തുന്നത്. ഇത് 1,65,000 ചതുരശ്ര മീറ്ററിലേക്കായി ഉയർത്തും.

ഇതോടെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം ഒരു കോടി ഇരുപത് ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. യാത്രക്കാർക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ എയർപോർട്ട് പ്ലാസ, ഹോട്ടൽ, കൊമേഷ്യൽ-അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ച ഒരു ഫോർകോർട്ട് പുതിയ ടെർമിനലിൽ ഉണ്ടാകും.

യാത്രക്കാർക്കും മറ്റുള്ളവർക്കും സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും.

ഇതിന് പുറമെ പുതിയ എയർ ട്രാഫിക് കൺട്രോൾ ടവർ, ഇന്റർനാഷണൽ കാർഗോ കോംപ്ലക്‌സ്, റിമോട്ട് ചെക്ക് ഇൻ ഫെസിലിറ്റി തുടങ്ങിയ സൗകര്യങ്ങളും പുതിയ എയർപോർട്ട് കോംപ്ലക്‌സിൽ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

X
Top