ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സെമികണ്ടക്ടർ വ്യവസായ രംഗത്ത് വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനി

മുംബൈ: ഇന്ത്യയിലെ സെമി കണ്ടക്ടർ വ്യവസായ രംഗത്ത് വൻകിട നിക്ഷേപത്തിന് അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ടാറ്റയുൾപ്പെടെയുള്ള വമ്പൻമാ‍ർ മത്സരത്തിനൊരുങ്ങുന്ന ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ അദാനി ഗ്രൂപ്പും തയ്യാറെടുക്കുകയാണ്.

സെമികണ്ടക്ടർ വ്യവസായ രംഗത്ത് മഹാരാഷ്ട്രയിൽ 84,000കോടി രൂപ വരെ മുതൽ മുടക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതായി ആണ് സൂചന. പ്രാരംഭ ഘട്ടത്തിൽ 25,000 കോടി രൂപയിലേറെ മുതൽ മുടക്കും.

രാജ്യത്തെ അദാനിയുടെ ആദ്യത്തെ സെമികണ്ടക്ടർ ഉൽപ്പാദന കേന്ദ്രങ്ങൾക്കായി ഇസ്രായേലിലെ രണ്ട് കമ്പനികളുമായി ഗ്രൂപ്പ് ച‍ർച്ച നടത്തിവരികയാണ്. മഹാരാഷ്ട്രയിലെ പദ്ധതി ഇസ്രായേലിലെ പവർ സെമികണ്ടക്ടർ എന്ന കമ്പനിയുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്.

മഹാരാഷ്ട്രയിൽ പുതിയ നിർമാണ കേന്ദ്രം

കേന്ദ്ര സർക്കാരിനും ഏറെ പ്രതീക്ഷയാണ് ഇന്ത്യയുടെ സെമി കണ്ടക്ട‍ർ വ്യവസായ രംഗത്തുള്ളത്. സർക്കാ‍ർ പിന്തുണയും ലഭിക്കുമെന്നതിനാൽ ഈ രംഗത്ത് കടുത്ത മത്സരത്തിന് വഴിയൊരുങ്ങുകയാണ്.

ഇസ്രായേലിലെ ടവർ സെമികണ്ടക്ടറുമായി ചേർന്ന് മഹാരാഷ്ട്രയിൽ ഏകദേശം 83,947 കോടി രൂപയോളം ചെലവഴിച്ച് അദാനി ഗ്രൂപ്പ് ഒരു നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുന്നുണ്ട്. ഇന്ത്യ സെമികണ്ടക്ടർ മിഷനും, ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് മന്ത്രാലയവും അംഗീകരിച്ചുകഴിഞ്ഞാൽ രാജ്യത്തെ ഈ രംഗത്തെ വമ്പൻ പദ്ധതികളിൽ ഒന്നായി അദാനിയുടെ മഹാരാഷ്ട്രയിലെ പ്രോജക്ട് മാറും. മൊത്തം 1.17 ലക്ഷം കോടി രൂപയാണ് നിക്ഷേപം.

മഹാരാഷ്ട്രയുടെ വികസനത്തിലും നിർണായകമായേക്കാവുന്നതാണ് പദ്ധതി. ടാറ്റയ്‌ക്കാണിപ്പോൾ സെമികണ്ടക്ടർ വ്യവസായ രംഗത്തെ മേൽക്കോയ്മ.

അദാനി ഗ്രൂപ്പിന് രാജ്യത്ത് ഇത്രയും വലിയ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ എല്ലാ കഴിവുകളും ഉണ്ടെന്ന് വിഎൽഎസ്ഐ സൊസൈറ്റി ഓഫ് ഇന്ത്യപോലുള്ള സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സെമികണ്ടക്ടർ വ്യവസായ രംഗത്തെ പദ്ധതികൾക്ക് വമ്പൻ നിക്ഷേപങ്ങൾ ആവശ്യമാണ്.

ഇതിന് മികച്ച സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടായിരിക്കണം. സർക്കാർ പിന്തുണയോടെ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ നിലവിലെ സാഹചര്യത്തിൽ അദാനി ഗ്രൂപ്പിനാകും.

മഹാരാഷ്ട്രയിലെ പൻവേലിലെ തലോജയിൽ ആണ് സെമി കണ്ടക്ടർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നത്. സംയുക്ത സംരംഭത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി.

X
Top