ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

5ജി സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് 

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, സുനിൽ ഭാരതി മിത്തലിന്റെ എയർടെൽ എന്നിവയ്‌ക്കെതിരെ നേരിട്ട് മത്സരിക്കാൻ ടെലികോം സ്‌പെക്‌ട്രം സ്വന്തമാക്കാനുള്ള മത്സരത്തിലേക്ക് കോടീശ്വരനായ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഒരു സർപ്രൈസ് എൻട്രി ആസൂത്രണം ചെയ്യുന്നതായിയാണ് ലഭിക്കുന്ന വിവരം. ജൂലൈ 26 ലെ 5ജി സ്‌പെക്‌ട്രം എയർവേവ് ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ നൽകാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. ഇതിനായി മൊത്തം 4 അപേക്ഷകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ടെലികോം മേഖലയിലെ മൂന്ന് സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ സ്‌പെക്‌ട്രത്തിനായി അപേക്ഷിച്ചതായി വിഷയത്തെക്കുറിച്ച് അറിവുള്ള മൂന്ന് ഉറവിടങ്ങൾ പറഞ്ഞു.

അതേസമയം നാലാമത്തെ അപേക്ഷകൻ അദാനി ഗ്രൂപ്പാണെന്നാണ് റിപ്പോർട്ടുകൾ. അദാനി ഗ്രൂപ്പ് അടുത്തിടെ ദേശീയ ദീർഘദൂര (എൻ‌എൽ‌ഡി), ഇന്റർനാഷണൽ ലോംഗ് ഡിസ്റ്റൻസ് (ഐ‌എൽ‌ഡി) ലൈസൻസുകൾ നേടിയിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായില്ല. ലേല സമയക്രമം അനുസരിച്ച്, അപേക്ഷകരുടെ ഉടമസ്ഥാവകാശ വിശദാംശങ്ങൾ ജൂലൈ 12 ന് പ്രസിദ്ധീകരിക്കണം. 2022 ജൂലൈ 26ന് ആരംഭിക്കുന്ന ലേലത്തിൽ വിവിധ താഴ്ന്ന (600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz), മിഡ് (3300 MHz), ഉയർന്ന (26 GHz) ഫ്രീക്വൻസി ബാൻഡുകളിലുള്ള സ്പെക്ട്രത്തിനായാണ് ലേലം നടക്കുന്നത്.

ജൂലൈ 26 ന് അദാനി ഗ്രൂപ്പ് 5G ലേലത്തിൽ പങ്കെടുക്കുകയാണെങ്കിൽ, അത് അംബാനിയുമായിയുള്ള അദാനിയുടെ നേരിട്ടുള്ള ആദ്യത്തെ മത്സരമായിരിക്കും.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്ത കരുതൽ വിലയിൽ 5ജി ലേലത്തിന് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മൊബൈൽ സേവനങ്ങൾക്കായുള്ള 5ജി സ്‌പെക്‌ട്രം വിൽപ്പനയ്‌ക്കായി ഫ്ലോർ വിലയിൽ ഏകദേശം 39 ശതമാനം കുറവ് വരുത്താൻ റെഗുലേറ്റർ ശുപാർശ ചെയ്തിരുന്നു. കൂടാതെ സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശത്തിന്റെ സാധുത 20 വർഷമായിരിക്കും. 

X
Top