Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

7000-8000 കോടി വായ്പ തിരിച്ചടവിന് അദാനി ഗ്രൂപ്പ്, അദാനി എന്റര്‍പ്രൈസസ് ഓഹരിയുടെ വില 947 രൂപ മാത്രമെന്ന് അശ്വത് ദാമോദരന്‍

ന്യൂഡല്‍ഹി: 7000-8000 കോടി മുന്‍കൂര്‍ വായ്പ തിരിച്ചടവ് നടത്താന്‍ അദാനി ഗ്രൂപ്പ. ഓഹരി പണയം വച്ച് നേടിയ വായ്പകളിലാണ് (എല്‍എഎസ്) തിരിച്ചടവ്. നിക്ഷേപകരെ ഗ്രസിച്ച ഭയം അകറ്റുകയാണ് ലക്ഷ്യം.

30-45 ദിവസത്തിനുള്ളില്‍ എല്‍എഎസ് എക്‌സ്‌പോഷ്വര്‍ കുറയ്ക്കാനും പിന്നീട് പൂജ്യത്തിലേയ്ക്ക് കൊണ്ടുവരാനുമാണ് പദ്ധതി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അധികൃതരെ ഉദ്ദരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു.

കമ്പനിയില്‍ തങ്ങള്‍ക്ക് ഷോര്‍ട്ട് പൊസിഷനുകളുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചു. തുടര്‍ന്ന് ഇതിനോടകം 100 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് നഷ്ടമായി. അതേസമയം അദാനി എന്റര്‍പ്രൈസസ് ഓഹരിയുടെ യഥാര്‍ത്ഥ വില 947 രൂപ മാത്രമാണെന്ന വിലയിരുത്തലുമായി വല്വേഷന്‍ ഗുരു അശ്വത് ദാമോദരന്‍ രംഗത്തെത്തി.

ജനുവരി മധ്യത്തില്‍ 3000 രൂപയായിരുന്നു ഗ്രൂപ്പ് പതാകവാഹകരായ അദാനി എന്റര്‍പ്രൈസസ് ഓഹരി വില. നിലവിലത് 1400 രൂപയിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്.

X
Top