Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

7374 കോടി രൂപയുടെ ഓഹരി അധിഷ്ഠിത ബാധ്യത അദാനി ഗ്രൂപ്പ് മുന്‍കൂറായി തീര്‍ത്തു

മുംബൈ: ഓഹരി പിന്തുണ ബാധ്യതയില്‍ 7374 കോടി രൂപ മുന്‍കൂറായി തീര്‍ത്തിരിക്കയാണ് അദാനി ഗ്രൂപ്പ്. കമ്പനി ഓഹരികളെ ബാധ്യത മുക്തമാക്കുന്നതിനുള്ള പ്രമോട്ടര്‍മാരുടെ പ്രതിബദ്ധതയാണ് നടപടിയില്‍ തെളിയുന്നത്, കമ്പനി അവകാശപ്പെടുന്നു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

നിക്ഷേപകരെ ആകര്‍ഷിക്കാനായി കമ്പനി ആഗോള തലത്തില്‍ റോഡ് ഷോകള്‍ നടത്തുകയാണ് . ദുബായ്, ലണ്ടന്‍ യൂഎസ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 7 മുതല്‍ 15 വരെ നിക്ഷേപ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂരിലേയും ഹോങ്കോങ്ങിലേയും നിക്ഷേപസംഗമം ഇതിനോടകം നടന്നു.

അന്താരാഷ്ട്ര, ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ തിരിച്ചടവിന്റെ ഫലമായി ഇനിപറയുന്ന ഓഹരികള്‍ പണയ വിമുക്തമാകും.

  • അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്: 31 ദശലക്ഷം ഓഹരികള്‍. പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളതിന്റെ 4.0% പ്രതിനിധീകരിക്കുന്നു.
  • അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് : 36 ദശലക്ഷം ഓഹരികള്‍. ഇത് പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളതിന്റെ 4.5% ആണ്.
  • അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്: 11 ദശലക്ഷം ഓഹരികള്‍. പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളതിന്റെ 1.2%.
  • അദാനി പോര്‍ട്ട്‌സ് & സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്: 155 ദശലക്ഷം ഓഹരികള്‍. പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളതിന്റെ 11.8%.

മേല്‍പറഞ്ഞതിന് പുറമെ 2,016 ദശലക്ഷം യുഎസ് ഡോളര്‍ ബാധ്യത കൂടി കമ്പനി മുന്‍കൂറായി തീര്‍ത്തിട്ടുണ്ട്. 2023 മാര്‍ച്ച് 31 ന് മുമ്പ് ഓഹരി അധിഷ്ഠിത എല്ലാ ബാധ്യതയും തീര്‍ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി, കമ്പനി അറിയിച്ചു.

X
Top