രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

3,110 കോടി രൂപയുടെ ഏറ്റെടുക്കലിനൊരുങ്ങി അദാനി ഗ്രൂപ്പ്

മുംബൈ: മക്വാരി ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ഉടമസ്ഥതിയിലുള്ള ഗുജറാത്തിലും ആന്ധ്രാപ്രദേശിലുമായി സ്ഥിതിചെയ്യുന്ന റോഡ് ആസ്തികൾ 3,110 കോടി രൂപ മൂല്യത്തിൽ ഏറ്റെടുക്കാനായി കരാറിൽ ഏർപ്പെട്ട് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വിഭാഗമായ അദാനി റോഡ് ട്രാൻസ്‌പോർട്ട്. റെഗുലേറ്ററി, വായ്പക്കാർ എന്നിവരുടെ അംഗീകാരത്തിന് വിധേയമായി കരാർ 2022 സെപ്റ്റംബറിൽ അവസാനിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

കരാറിന്റെ ഭാഗമായി അദാനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ഗുജറാത്ത് റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി ലിമിറ്റഡിനെ (GRICL) ഏറ്റെടുക്കും. നിലവിൽ ജിആർസിഐഎല്ലിൽ മാക്വാരി ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനും സ്വർണ ടോൾവേ പ്രൈവറ്റ് ലിമിറ്റഡിനും (എസ്ടിപിഎൽ) 56.8 ശതമാനം ഓഹരിയുള്ളപ്പോൾ, ഐഎൽ&എഫ്എസ്-ന് 26.8 ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്ന ഓഹരിയുടെ ഉടമസ്ഥർ ഗുജറാത്ത് സർക്കാരാണ്.

നിലവിൽ, എസ്ടിപിഎൽ പൂർണ്ണമായും മക്വാരി ഏഷ്യയുടെ ഉടമസ്ഥതയിലാണ്. ഇടപാട് പൂർത്തിയാകുമ്പോൽ, ജിആർസിഐഎല്ലിന്റെ 56.8 ശതമാനവും എസ്ടിപിഎല്ലിന്റെ 100 ​​ശതമാനവും ഓഹരി അദാനി ഏറ്റെടുക്കും. എസ്ടിപിഎല്ലിന് ആന്ധ്രാപ്രദേശിൽ രണ്ട് ടോൾ റോഡുകളുള്ളപ്പോൾ ജിആർസിഐഎല്ലിന് ഗുജറാത്തിൽ രണ്ട് ടോൾ റോഡുകളുണ്ട്.

ജിആർസിഐഎല്ലിന്റെ ഓഹരി ഏറ്റെടുക്കലിനുശേഷം, ഐഎൽ&എഫ്എസ് ഓഹരികൾ ഏറ്റെടുക്കുന്നതും തങ്ങൾ വിലയിരുത്തുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

X
Top