ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനം

മൂലധന ചെലവ് 1.3 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ അദാനി ഗ്രൂപ്പ്

മുംബൈ: ഇന്ത്യന്‍ തുറമുഖ-പവര്‍ കമ്പനിയായ അദാനി ഗ്രൂപ്പ് 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂലധനച്ചെലവ് 700 ബില്യണ്‍ രൂപയില്‍ നിന്ന് 1.3 ട്രില്യണ്‍ രൂപയായി (15.6 ബില്യണ്‍ ഡോളര്‍) വര്‍ദ്ധിപ്പിക്കുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു.

ഗ്രൂപ്പിന്റെ റിന്യൂവബിള്‍ എനര്‍ജി വിഭാഗമായ അദാനി ഗ്രീന്‍ എനര്‍ജി 6 ജിഗാവാട്ട് ശേഷി കൂട്ടാന്‍ 340 ബില്യണ്‍ രൂപ ചെലവഴിക്കുമെന്ന് സിംഗ് അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തെ കുതിച്ചുയരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ അവസരങ്ങള്‍ മുതലാക്കാന്‍ ഗ്രൂപ്പിന് സാധിക്കുമെന്ന് ഗൗതം അദാനി നിക്ഷേപകരോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന.

തുറമുഖങ്ങള്‍, പവര്‍ യൂട്ടിലിറ്റികള്‍, ട്രാന്‍സ്മിഷന്‍, കല്‍ക്കരി വ്യാപാരം എന്നിവയിലുടനീളം ബിസിനസ്സുള്ള ഗ്രൂപ്പിന് അടിസ്ഥാന സൗകര്യ ചെലവുകള്‍ ഉയര്‍ത്തും. ഇത് 20%-25% വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി അദാനി തിങ്കളാഴ്ച പറഞ്ഞു.

പേയ്മെന്റ് സ്ഥാപനമായ പേടിഎമ്മില്‍ ഗ്രൂപ്പ് ഓഹരിയെടുക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സിംഗ് നിഷേധിച്ചു. എന്നാല്‍ ഫിന്‍ടെക് സ്പെയ്സിലെ ഏത് അവസരങ്ങളും വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

X
Top