ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

5.2 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ്

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി തന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്തിലേക്ക് ഒരു ബിസിനസ് കൂടി ചേർക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയിൽ ഒരു അലുമിന റിഫൈനറി സ്ഥാപിക്കാൻ 5.2 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് പദ്ധതിയിടുന്നതയാണ് ലഭിക്കുന്ന വിവരം.

416.53 ബില്യൺ രൂപയുടെ (5.2 ബില്യൺ ഡോളർ) നിക്ഷേപത്തിൽ റായഗഡയിൽ റിഫൈനറിയും ക്യാപ്റ്റീവ് പവർ പ്ലാന്റും നിർമ്മിക്കാൻ അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിക്ക് അനുമതി നൽകിയതായി സംസ്ഥാന മുഖ്യമന്ത്രി നവീൻ പട്നായികിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. റിഫൈനറിക്ക് 4 ദശലക്ഷം ടൺ വാർഷിക ശേഷി ഉണ്ടായിരിക്കും.

എന്നാൽ അദാനി എന്റർപ്രൈസസിന്റെ ഒരു പ്രതിനിധി ഒഡീഷ പദ്ധതിയെക്കുറിച്ചോ അതിന്റെ പുതിയ അലുമിനിയം ബിസിനസ്സിനായുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ചോ പ്രതികരിക്കാൻ വിസമ്മതിച്ചു. ആദിത്യ ബിർള ഗ്രൂപ്പും ലണ്ടൻ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്‌സസ് ലിമിറ്റഡും പോലുള്ള ഭീമന്മാർ ആധിപത്യം പുലർത്തുന്ന ഒരു മേഖലയിൽ തന്റെ അഭിലാഷങ്ങളെ സൂചിപ്പിച്ചുകൊണ്ട് കോടീശ്വരനായ അദാനി ഡിസംബറിൽ മുണ്ട്ര അലൂമിനിയം ലിമിറ്റഡ് എന്ന പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം സ്ഥാപിച്ചിരുന്നു.

ഗുജറാത്തിൽ 500,000 ടൺ ശേഷിയുള്ള പുതിയ കോപ്പർ റിഫൈനറി കോംപ്ലക്‌സ് സ്ഥാപിക്കാനായി ജൂണിൽ അദാനി എന്റർപ്രൈസസ് സിൻഡിക്കേറ്റഡ് ക്ലബ് വായ്പയായി 60.7 ബില്യൺ രൂപ സമാഹരിച്ചിരുന്നു. കൂടാതെ ഹരിത സ്റ്റീൽ മിൽ സ്ഥാപിക്കുന്നതുൾപ്പെടെ ഇന്ത്യയിലെ ബിസിനസ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ജനുവരിയിൽ ദക്ഷിണ കൊറിയൻ സ്റ്റീൽ കമ്പനിയായ പോസ്‌കോയുമായി കമ്പനി സഖ്യം പ്രഖ്യാപിച്ചിരുന്നു.

X
Top