കൊച്ചി: പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും മാരകമായ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ശതകോടീശ്വരന്‍ ഗൗതം അദാനി.
ഒഡീഷയിലുണ്ടായ തീവണ്ടി അപകടം വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ഇരകളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുകയും കുട്ടികള്‍ക്ക് നല്ലൊരു നാളെ നല്‍കുകയും ചെയ്യേണ്ടത് എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് തുറമുഖങ്ങള്‍ മുതല്‍ ഊര്‍ജം, ചരക്ക്, വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍ എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്ന കൂട്ടായ്മയുടെ തലവനായ അദാനി ഒരു ട്വീറ്റില്‍ പറഞ്ഞു.
‘ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ തങ്ങളെല്ലാവരും അഗാധമായി അസ്വസ്ഥരാണ്. ഈ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട നിരപരാധികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് തങ്ങള്‍ തീരുമാനിച്ചു.
പിന്തുണയ്‌ക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ഇരക ള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നല്ലൊരു നാളെ നല്‍കൂ,’ ഗൗതം അദാനി പറഞ്ഞു.
ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ ട്രെയിന്‍ അപകടത്തില്‍ 300 ഓളം പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.