Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഹരിത ഊര്‍ജ്ജ പദ്ധതി: 800 മില്യണ്‍ ഡോളര്‍ കടമെടുക്കാന്‍ അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് ശേഷം അദാനി ഗ്രൂപ്പ് വന്‍ കടമെടുപ്പിന്. ഹരിത ഊര്‍ജ്ജ പദ്ധതികള്‍ക്കായി 800 മില്യണ്‍ ഡോളര്‍ സമാഹാരിക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍, ഡിബിഎസ് ബാങ്ക് ലിമിറ്റഡ്, മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നീ ആഗോള ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തും.

ബാങ്കുകള്‍ വായ്പ നല്‍കുന്ന പക്ഷം അത് ഗ്രൂപ്പിന് നേട്ടമാകും. മാത്രമല്ല, നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിലൂടെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തെറ്റായിരുന്നു എന്ന് വാദിക്കാം. വന്‍തോതില്‍ കടമുണ്ടെന്ന ആരോപണമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയതില്‍ പ്രധാനം.

തുടര്‍ന്ന് നിക്ഷേപകരെ ആശ്വസിപ്പിക്കുന്നതിനായി വന്‍ തുകയുടെ വായ്പ തിരിച്ചടയ്‌ക്കേണ്ടതായി വന്നു.നിലവില്‍ ഗ്രൂപ്പിന് വിപണി മൂല്യത്തിന്റെ 100 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടിട്ടുണ്ട്.

അദാനി ഗ്രൂപ്പും ബാങ്കുകളും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.

X
Top