രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: സമഗ്രമായ മറുപടി ഉടനെയെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ ഓഹരിവിലയെ ബാധിച്ചെങ്കിലും അദാനി ഗ്രൂപ്പ് ആത്മവിശ്വാസത്തിലാണ്. നിര്‍ദിഷ്ട ഫോളോ അപ്പ് പബ്ലിക് ഓഫറിംഗ് (എഫ്പിഒ) മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കാനാകുമെന്ന് കമ്പനി ഞായറാഴ്ച ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എഫ്പിഒ ഷെഡ്യൂളിലോ ഓഫര്‍ വിലയിലോ മാറ്റം വരുത്താന്‍ ഉദ്ദേശമില്ല.

മാത്രമല്ല, ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്കുള്ള സമഗ്രമായ മറുപടി, ഡോക്യുമെന്ററി തെളിവുകള്‍ ഉള്‍പ്പടെ അടുത്ത ദിവസം പുറത്തിറക്കും. വ്യക്തമായി രൂപരേഖ നല്‍കുന്നതിനാണിത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഏതെങ്കിലും അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അവ വസ്തുതാപരമായ സാഹചര്യങ്ങളുടെ തെറ്റിദ്ധാരണപരത്തുന്ന വിവരണങ്ങളാണെന്നും ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദര്‍ സിംഗ് ആരോപിക്കുന്നു.

പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിംഗ് ഇങ്ങിനെ പ്രതികരിച്ചത്. മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്‌ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ലിസ്റ്റഡ് അദാനി കമ്പനികള്‍ക്ക് ‘ഗണ്യമായ കടം’ ഉണ്ടെന്നും ഇത് ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 48 ബില്യണ്‍ ഡോളര്‍ ചോര്‍ച്ചയുണ്ടായി. ഈ പശ്ചാത്തലത്തില്‍ എഫ്പിഒ മാറ്റാനും ഇഷ്യുവില കുറയ്ക്കാനും ബാങ്കര്‍മാര്‍ നിര്‍ബന്ധിതരാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍
ഫോളോ അപ്പ് പബ്ലിക് ഓഫര്‍ (എഫ്പിഒ) ഷെഡ്യൂള്‍ അനുസരിച്ചും പ്രഖ്യാപിച്ച പ്രൈസ് ബാന്‍ഡിലും നടക്കുമെന്ന് ശനിയാഴ്ച അദാനി എന്റര്‍പ്രൈസ് വ്യക്തമാക്കി.

‘അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഫോളോഅപ്പ് പബ്ലിക് ഓഫര്‍ (എഫ്പിഒ) ഷെഡ്യൂളും പ്രഖ്യാപിച്ച പ്രൈസ് ബാന്‍ഡും അനുസരിച്ച് മുന്നോട്ട് പോകും. ഷെഡ്യൂളിലോ ഇഷ്യൂ വിലയിലോ മാറ്റമില്ല. ബാങ്കര്‍മാരും നിക്ഷേപകരും ഉള്‍പ്പെടെ എല്ലാ പങ്കാളികളിലും പൂര്‍ണ്ണ വിശ്വാസമുണ്ട്. എഫ്പിഒ പൂര്‍ണ്ണവിജയമായിരിക്കും,’ കമ്പനി പ്രസ്താവന പറയുന്നു.

X
Top