രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വായ്പകളെടുത്തുള്ള ബിസിനസ് മോശം രീതി, എന്നാല്‍ അതൊരു തട്ടിപ്പല്ല- അദാനി ഗ്രൂപ്പിനെക്കുറിച്ച് അശ്വത് ദാമോദരന്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് മൊത്തമായും അദാനി എന്റര്‍പ്രൈസസിന് മാത്രമായും വളരെയധികം കടമുണ്ടെന്ന് മൂല്യനിര്‍ണയ ഗുരു അശ്വത് ദാമോദരന്‍. അതേസമയം ഈ ബിസിനസ് മാതൃക ഒരു തട്ടിപ്പല്ല. ഉയര്‍ന്ന തലത്തിലുള്ള കടം ഗ്രൂപ്പിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിയതെന്നും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, ധനകാര്യ പ്രൊഫസര്‍ പറഞ്ഞു.

ബ്ലോഗ് പോസ്റ്റിലായിരുന്നു അശ്വത് ദാമോദരന്റെ അഭിപ്രായ പ്രകടനം. അവശ്യം വേണ്ടതിന്റെ മൂന്നിരട്ടി ബാധ്യതയാണ് അദാനി ഗ്രൂപ്പിനുള്ളത്. ഇത് ഒരു മോശം ബിസിനസ് രീതിയാണ്.

അതേസമയം ഒരു തട്ടിപ്പല്ല. കടം ഉപയോഗിക്കുന്നതിലൂടെ അദാനി ഗ്രൂപ്പിനുണ്ടായ നേട്ടം പരിമിതമാണെന്നും അശ്വത് ദാമോദരന്‍ കുറിച്ചു. സര്‍ക്കാറോ ബാങ്കുകളോ ബോണ്ട് ഹോള്‍ഡ് ചെയ്യുന്നവരോ ഇളവ് നല്‍കിയില്ലെങ്കില്‍ ബാധ്യതകള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

അശ്വത് ദാമോദരന്റെ വിലയിരുത്തല്‍ പ്രകാരം, ഗ്രൂപ്പ് കമ്പനികളില്‍ അദാനി എന്റര്‍പ്രൈസസിനാണ് കൂടുതല്‍ ബാധ്യതകളുള്ളത്. കമ്പനിയുടെ യഥാര്‍ത്ഥ കടം 413,443 മില്യണ്‍ രൂപയാണ്. ഇത് അവശ്യം വേണ്ടതിന്റെ മൂന്നിരട്ടിയാണ്.

കടം കുറയ്ക്കുന്നതിലൂടെ കമ്പനിയ്ക്ക് നഷ്ട സാധ്യത കുറയ്ക്കാനും മൂലധനച്ചെലവ് കുറയ്ക്കാനും സാധിക്കും, ദാമോദരന്‍ പറഞ്ഞു. അദാനി എന്റര്‍പ്രൈസസ് ഓഹരി, ഫെബ്രുവരി 28 ന് 14 ശതമാനം ഉയര്‍ന്നു.എന്നാല്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് ഏകദേശം മൂന്നിലൊന്ന് കുറവ് മൂല്യത്തിലാണ് സ്റ്റോക്ക് ഇപ്പോഴുള്ളത്.

അദാനി എന്റര്‍പ്രൈസസ് സ്റ്റോക്കിന്റെ ന്യായമായ മൂല്യം, അശ്വത് ദാമോദരന്‍ കണക്കാക്കുന്നത് 947 രൂപയാണ്. യുഎസ് ഷോര്‍ട്ട്‌സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഏകദേശം 16 ലക്ഷം കോടി മൂല്യമാണ് നഷ്ടമായത്.

വന്‍ തോതില്‍ കടമുണ്ടെന്നതിന് പുറമെ, ഷാഡോ കമ്പനികള്‍ സൃഷ്ടിച്ച്,ഗ്രൂപ്പ്, ഓഹരി കൃത്രിമത്വം നടത്തിയെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപിച്ചു. എന്നാല്‍ തട്ടിപ്പ് നടത്തിയെന്ന പ്രചരണം അദാനി ഗ്രൂപ്പ് ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്. ബാധ്യതകളുള്ള വിവരം തങ്ങള്‍ മറച്ചുവച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

X
Top