വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

മുംബൈയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് തകർപ്പൻ ഡീലുമായി അദാനി

ടുത്തിടെ അദാനി ഏർപ്പെട്ട ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡീൽ. മുംബൈയിലെ പ്രോപ്പർട്ടിയ്ക്കും സ്ഥലത്തിനുമായി ഗൗതം അദാനി സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം നൽകിയത് 10.46 കോടി രൂപ. മുംബൈയിലെ കാർമൈക്കൽ റോഡിലാണ് വസ്തു.

അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മാഹ്-ഹിൽ പ്രോപ്പർട്ടീസാണ് ഭൂമി വാങ്ങിയത്. 2,760 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കെട്ടിടവും ഇവിടെയുണ്ട്. പഴയ ഒരു റെസിഡൻഷ്യൽ കെട്ടിടമാണ് ഇത്.

മാർച്ച് 27 ന് ഇടപാട് പൂർത്തിയായി. രാജ്യത്തെ ഉയർന്ന മൂല്യമുള്ള റിയൽ എസ്റ്റേറ്റ് വിപണിയിലാണ് ഗ്രൂപ്പിൻ്റെ തന്ത്രപരമായ നിക്ഷേപം. പ്രധാന സ്ഥലങ്ങളിലെ റിയൽ എസ്റ്റേറ്റ് രംഗത് ഗ്രൂപ്പ് നിക്ഷേപത്തിന് ഒരുങ്ങുകയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബെഹ്‌റാം നൗറോസ്ജി ഗമാഡിയ സ്വന്തമാക്കിയ കെട്ടിടമാണിത്. മഹ്-ഹിൽ പ്രോപ്പർട്ടീസ് സ്വത്ത് വാങ്ങുന്നതിന് അംഗീകാരം നൽകുന്ന പ്രമേയത്തിന്റെ പകർപ്പ് കമ്പനിയുടെ ഡയറക്ടർ ബോർഡ് പാസാക്കി.

അഹമ്മദാബാദിലെ അദാനി കോർപ്പറേറ്റ് ഹൗസ് എന്നാണ് കമ്പനിയുടെ വിലാസം നൽകിയിരിക്കുന്നത്. മുമ്പ് നിയമപരമായ തർക്കങ്ങളിൽ കുടുങ്ങിയിരുന്ന സ്വത്താണിത്. ഈ സ്വത്ത് ഏറ്റെടുക്കുന്നത് കോടതി അംഗീകരിച്ച വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ്. ഇത് അദാനി ഗ്രൂപ്പിന് നിയമപരമായ വഴി തുറന്നു.

ഏറ്റവും മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ഡീലുകളിലൊന്ന്
ഇടപാട് പൂർത്തിയായെങ്കിലും എന്തിനാണ് ഈ സ്ഥലം വാങ്ങിയതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. റിയൽ എസ്റ്റേറ്റ് രംഗത്തെ സാനിധ്യം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഏറ്റെടുക്കൽ എന്നാണ് സൂചന.

ഇവിടെ അദാനിഗ്രൂപ്പിൻ്റെ ബഹുനില കെട്ടിടമോ, ഹെറിറ്റേജ് ശൈലിയിലുള്ള ബംഗ്ലാവോ ഒക്കെ വന്നേക്കാം. ഇവിടുതെ വിപണി സാഹചര്യങ്ങളും അവസരങ്ങളും പരിഗണിച്ച് ഗ്രൂപ്പ് നിക്ഷേപം നടത്തിയേക്കും എന്നാണ് സൂചന.

മലബാർ ഹിൽ മേഖലയിലെ കാർമൈക്കൽ റോഡ് ഉയർന്ന മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ഏരിയകളിലൊന്നാണ്. ആഡംബര വസതികൾ മാത്രമല്ല പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളും ഇവിടെയുണ്ട്.

എം എൽ ദഹാനുക്കർ മാർഗ് എന്നും കാർമൈക്കൽ റോഡ് ഔദ്യോഗികമായി അറിയപ്പെടുന്നു. മുനിസിപ്പൽ കമ്മീഷണറുടെ ബംഗ്ലാവിന് സമീപമാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.

രാജ്യത്തെ ഏറ്റവും ഉയർന്ന വിലയുള്ള പ്രോപ്പ‍ർട്ടികളിൽ ചിലത് ഈ പ്രദേശത്താണ്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രോപ്പർട്ടിയുടെ പ്രധാന ആകർഷണം.

പ്രമുഖ വ്യവസായികൾക്കും ബിസിനസ് നേതാക്കൾക്കും പ്രിയപ്പെട്ട സ്ഥലം കൂടെയാണ് ഇത്.

X
Top